ഹര്‍ത്താലിന് ജങ്കാറില്ല; പുഴ നീന്തിക്കടന്ന ആള്‍ കുഴഞ്ഞുവീണ് മരിച്ചു

ആലപ്പുഴ പുളിങ്കുന്നില്‍ പുഴ നീന്തിക്കടന്ന ആള്‍ കുഴഞ്ഞുവീണ് മരിച്ചു. പുളിങ്കുന്ന് മണ്ണാരുപറമ്പില്‍ കലേഷ് (38) ആണ് മരിച്ചത്. കുട്ടനാട് പുളിങ്കുന്ന് ആറാണ് കലേഷ് നീന്തിക്കടന്നത്. പുഴ നീന്തിക്കടന്ന ശേഷം ഇയാള്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സ്ഥിരം ജങ്കാറുള്ള സ്ഥലമാണെങ്കിലും ഇന്ന് ഹര്‍ത്താലായതിനാല്‍ ഇവിടെ കടത്ത് പ്രവര്‍ത്തിച്ചിരുന്നില്ല. ഇതാണ് കലേഷ് പുഴ നീന്തിക്കടക്കാന്‍ കാരണമെന്നാണ് വിവരം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha