ഹര്‍ത്താല്‍ പൂര്‍ണ്ണം; മോദി അഭിനവ തുഗ്ലക്ക്: ചെന്നിത്തല

നോട്ട് ദുരിതത്തിനും സഹകരണ മേഖലയിലെ പ്രതിസന്ധിയിലും പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സംസ്ഥാനത്ത് പൂര്‍ണം. മോദിയെന്ന അഭിനവ തുഗ്ലക്കിന്റെ പരിഷ്‌ക്കാരം ജനത്തെ വലച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണ പോലെ നടക്കുന്നു. ബി.ജെ.പി സ്വകാര്യബാങ്കുകളുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിമര്‍ശിച്ചു. കടകളെല്ലാം അടഞ്ഞുകിടന്നു. സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നടത്തിയില്ല. തിരുവനന്തപുരത്ത് നിന്നുള്ള കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര ബസ്സുകള്‍ രാവിലെ സര്‍വ്വീസ് നടത്തിയെങ്കിലും പിന്നീട് നിര്‍ത്തിവെച്ചു.
കെ.എസ്.ആര്‍.ടി.സി സിറ്റി സര്‍വ്വീസ് ഉണ്ടായിരുന്നില്ല. കൊച്ചിയിലും കോഴിക്കോടും കെ.എസ്.ആര്‍.ടി.സി ശബരിമല സര്‍വ്വീസുകള്‍ ഒഴികെയുള്ള ബസ്സുകള്‍ നിരത്തിലിറങ്ങിയില്ല. ഐ.എസ്.ആര്‍.ഒ വി.എസ്.എസ്.സി വാഹനങ്ങള്‍ പൊലീസ് അകമ്ബടിയോടെ തലസ്ഥാനത്ത് സര്‍വ്വീസ് നടത്തി. തമ്ബാനൂരില്‍ റെയില്‍വെ സ്‌റ്റേഷനിലെത്തിയ യാത്രക്കാര്‍ക്ക് പൊലീസ് ബദല്‍ വാഹനങ്ങളൊരുക്കി.
മുഖ്യമന്ത്രിയും മന്ത്രിമാരും ഓഫീസിലെത്തിയില്ല. സെക്രട്ടറിയേറ്റില്‍ ഹാജര്‍നില വളരെ കുറവായിരുന്നു. ഇരുചക്രവാഹനത്തിലാണ് ധനമന്ത്രി തോമസ് ഐസക് എ.കെ.ജി സെന്ററിലേക്ക് പോയത്. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തി. ഹര്‍ത്താലില്‍ നിന്നും വിട്ട് നിന്ന യുഡിഎഫ് സംസ്ഥാനത്തുടനീളം പ്രതിഷേധപ്രകടനം നടത്തി. രാജ്ഭവനിലേക്കുള്ള എം.എല്‍.എമാരുടെ മാര്‍ച്ചിന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും വി.എം സുധീരനും നേതൃത്വം നല്‍കി. രാജ്ഭവന്‍ ഉപരോധിച്ച യുഡിഎഫ് നേതാക്കളെ പൊലീസ് പിന്നീട് അറസ്റ്റ്‌ചെയ്ത് നീക്കി. മൂന്നാറില്‍ രാവിലെ ഹര്‍ത്താലനുകൂലികള്‍ വിനോദസഞ്ചാരികളുടെ വാഹനം തടഞ്ഞെങ്കിലും പിന്നീട് പ്രശ്‌നങ്ങളുണ്ടായില്ല. പൊന്നാനിയില്‍ ഹര്‍ത്താലനുകൂലികള്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. ക്യാമറ പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha