ഭാവനയോട് ദിലീപിന് ദേഷ്യം വരാനുള്ള കാരണം വിദേശത്ത് നടന്ന ആ സ്‌റ്റേജ് ഷോ

കാവ്യയും ദിലീപും തമ്മിലുള്ള വിവാഹത്തിനു പിന്നാലെ ആരാധകര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തത് ദിലീപിന് ഭാവനയോടുള്ള ദേഷ്യം തന്നെയായിരുന്നു. ദിലീപിന്റെ രണ്ടാം വിവാഹത്തില്‍ ഭാവനയുടെ അസാന്നിധ്യം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഇരുവരും തമ്മിലുള്ള കലഹത്തിന്റെ തുടക്കം വിദേശത്തു നടന്ന് ആ സ്‌റ്റേജ് ഷോയായിരുന്നത്രെ. തുടര്‍ച്ചയായി ഭാവന ദിലീപിന്റെ 5 സിനിമകളില്‍ നായികയായതോടെ മഞ്ജുവുമായി ഭാവനയ്ക്കു മികച്ച സൗഹൃദം ഉണ്ടായി. വൈകാതെ തന്നെ ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളായി.
ആ ഇടയ്ക്കാണു വിദേശത്തു വച്ച് ഒരു സ്‌റ്റേജ് പ്രോഗ്രാം നടന്നത്. ഭാവനയും കാവ്യയും ദിലീപും പ്രോഗ്രാമില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. അവിടെ വച്ച് ദിലീപ് കാവ്യയുമായി അടുത്തിടപഴകുന്നതു കണ്ട ഭാവന ഇക്കാര്യം മഞ്ജുവിനെ വിളിച്ചറിയിക്കുകയായിരുന്നു. ഇതാണു കലഹങ്ങളുടെ തുടക്കം. ഇതറിഞ്ഞ ദിലീപ് ദേഷ്യപ്പെട്ടു. എന്നാല്‍ ഭാവന തന്റെ നിലപാടില്‍ ഉറച്ചു നിന്നു. ഇതോടെ ദിലീപിന്റെ ശത്രുത വര്‍ധിച്ചു. പിന്നീടു ഭാവനയ്ക്കു വന്ന അവസരങ്ങള്‍ എല്ലാം നഷ്ടപ്പെടുകയായിരുന്നു. ഭാവനയോടു ദീലീപ് പ്രതികാരം ചെയ്തു എന്നാണു പരക്കെ പറയുന്നത്.
വൈശാഖിന്റെ കസിന്‍സ് എന്ന് ചിത്രത്തില്‍ ഭാവന കരാറൊപ്പിട്ടു എങ്കിലും അവസാന നിമിഷം നടിയെ പുറത്താക്കി. ഭാവന അമ്മയില്‍ പരാതി നല്‍കിയെങ്കിലും ഫലം ഉണ്ടായില്ല. പിന്നീടു നടിക്ക് തുടരേ തുടരേ അവസരങ്ങള്‍ നഷ്ടപ്പെടുകയായിരുന്നു. 2011 ശേഷം ഭാവനയ്ക്ക് മലയാളത്തില്‍ കാര്യമായ അവസരങ്ങള്‍ ഉണ്ടായില്ല.
https://www.facebook.com/Malayalivartha