ആലുവയിലെ 16 നില ഫ്‌ലാറ്റിന് മുകളിലെ പരസ്യ ബോര്‍ഡിന് തീപിടിച്ചു, അവസരോചിതമായ ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായി

ആലുവയിലെ 16 നില ഫ്‌ലാറ്റിന് മുകളിലെ പരസ്യ ബോര്‍ഡിന് തീപിടിച്ചത് വന്‍ പരിഭ്രാന്തി പരത്തി. പെരിയാര്‍ തീരത്ത് ഉളിയന്നൂര്‍ പാലത്തിന് സമീപം സ്ഥിതി ചെയ്യുന്ന ഫ്‌ലാറ്റിന് മുകളിലാണ് തീപടര്‍ന്നത്. ഫ്‌ലാറ്റ് ജീവനക്കാരുടെയും അഗ്‌നിശമന സേനയുടെയും അവസരോചിത ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി.
മാര്‍ക്കറ്റില്‍ ഉണ്ടായിരുന്ന കയറ്റിറക്ക് തൊഴിലാളികളാണ് ആദ്യം തീ കണ്ടത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് അഗ്‌നിശമന സേന എത്തി. ഇതിനിടെ ഫ്‌ലാറ്റ് ജീവനക്കാര്‍ വൈദ്യുതി വിഛേദിക്കുകയും ചെയ്തു.
അഗ്‌നിശമന സേന എത്തിയ ശേഷം മാത്രമാണ് താമസക്കാര്‍ വിവരം അറിഞ്ഞത്. ഇതോടെ എല്ലാവരും താഴേയ്ക്ക് ഓടി. പിന്നീട് അഗ്‌നിശമന സേന തീയണച്ചു. പരസ്യ ബോര്‍ഡിലെ ലൈറ്റിലേയ്ക്കുള്ള ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണമെന്ന് സേന വ്യക്തമാക്കി.
https://www.facebook.com/Malayalivartha