നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നു എടിഎം കാര്‍ഡ് സൈ്വപ്പ് ചെയ്യുന്ന പിഒഎസ് മെഷീനുകള്‍ക്ക് ആവശ്യക്കാരേറുന്നു

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്നു സംസ്ഥാനത്ത് എടിഎം കാര്‍ഡ് സൈ്വപ്പ് ചെയ്യുന്ന പിഒഎസ് മെഷീനുകള്‍ക്ക് ആവശ്യക്കാരേറുന്നു. ചില്ലറ ക്ഷാമത്തെ തുടര്‍ന്നു ജനം എടിഎം കാര്‍ഡ് എടുക്കുന്ന കടകള്‍ തേടിപ്പോകുന്ന സാഹചര്യത്തിലാണിത്. അപ്രതീക്ഷിതമായി ആവശ്യക്കാരേറിയതോടെ പിഒഎസ് മെഷീനുകള്‍ക്കു ക്ഷാമമായി.
പോയിന്റ് ഓഫ് സെയില്‍ അല്ലെങ്കില്‍ പിഒഎസ് മെഷീന്‍ എന്നാണു കാര്‍ഡ് സൈ്വപ്പ് ചെയ്യുന്ന മെഷീന്റെ പേര്. സൂപ്പര്‍മാര്‍ക്കറ്റുകളിലും പെട്രോള്‍ പമ്പുകളിലും വലിയ ഹോട്ടലുകളിലുമായിരുന്നു പിഒഎസ് മെഷീനുകള്‍ കൂടുതലുള്ളത്. എന്നാല്‍ നോട്ടുപിന്‍വലിക്കലോടെ കഥമാറി. പിഒഎസ് മെഷീനിനായി ബാങ്കില്‍ വ്യാപാരികളുടെ തിരക്കാണിപ്പോള്‍. അഞ്ചുവര്‍ഷം കൊണ്ട് സംസ്ഥാനത്തു 10,000 മെഷീനുകള്‍ നല്‍കിയ എസ്ബിഐക്ക് കഴിഞ്ഞ രണ്ടാഴ്ച കൊണ്ട് അത്രതന്നെ മെഷീനുകള്‍ക്കുള്ള അപേക്ഷകിട്ടി.
പ്രതിദിനം ശരാശരി 100 പിഒഎസ് മെഷീനുകള്‍ക്ക് അപേക്ഷ കിട്ടിയിരുന്ന ഫെഡറല്‍ ബാങ്കില്‍ അത് 150 ആയി ഉയര്‍ന്നു. പിഒഎസ് മെഷീനുകള്‍ വഴി നടക്കുന്ന ഇടപാടുകള്‍ മൂന്നിരട്ടിയായി. നിലവില്‍ 85% പേരും എടിഎം മെഷീനില്‍നിന്നു പണം പിന്‍വലിക്കാന്‍ മാത്രമാണ് ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതെന്നു പഠനങ്ങള്‍ പറയുന്നു. നോട്ടുപിന്‍വലിക്കലോടെ സ്ഥിതി പെട്ടെന്നു മാറുമെന്നാണ് പിഒഎസ് മെഷീന്റെ ഡിമാന്റിലുള്ള വര്‍ധന വ്യക്തമാക്കുന്നത്.
ആവശ്യത്തിനനുസരിച്ചു പിഒഎസ് മെഷീന്‍ നല്‍കാനില്ല എന്നതാണു ബാങ്കുകള്‍ നേരിടുന്ന ബുദ്ധിമുട്ട്. വെരിഫോണ്‍, ഇന്‍ജനികോ തുടങ്ങിയ പിഒഎസ് മെഷീന്‍ കമ്പനികള്‍ കൂടുതല്‍ മെഷീനുകള്‍ എത്തിച്ചാലേ ആവശ്യക്കാര്‍ക്കെല്ലാം നല്‍കാനാകൂ.
https://www.facebook.com/Malayalivartha