മുംബൈ ഭീകരാക്രമണത്തില്‍ കസബിനെയും കൂട്ടരെയുംഅമര്‍ച്ച ചെയ്യാനായി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഒപ്പം പങ്കെടുത്ത കണ്ണൂരുകാരന്‍ പി വി മനേഷിന് മലയാളം മാധ്യമങ്ങളെകുറിച്ച് പറയാനുള്ളത്

നവംബര്‍ 25ന് മലയാളികള്‍ ആഘോഷിച്ചത് ദിലീപ് കാവ്യ വിവാഹമായിരുന്നു. നവംബര്‍ 26ന് ഇറങ്ങിയ പത്രത്തിലും പ്രധാന വാര്‍ത്ത താരവിവാഹമായിരുന്നു. എന്നാല്‍ അന്ന് രാജ്യത്തിന് തന്നെ അഭിമാനകരമായ നേട്ടം കൈവരിച്ച മറ്റൊരു സംഭവം ഉണ്ടായിരുന്നു. ചാനലുകളോ പത്രമോ സോഷ്യല്‍ മീഡിയയോ അതെക്കുറിച്ച് ഒര്‍ത്തില്ല എന്നതാണ് സത്യം. മുംബൈ ഭീകരാക്രമണത്തില്‍ കസബിനെയും കൂട്ടരെയുംഅമര്‍ച്ച ചെയ്യാനായി മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഒപ്പം പങ്കെടുത്ത കണ്ണൂരുകാരന്‍ പി വി മനേഷിന് മലയാളം മാധ്യമങ്ങളെക്കുറിച്ചുള്ള പറയാനുള്ളത് ഇങ്ങനെയാണ്.
നവംബര്‍ 26 മുബൈ ഭീകരാക്രമണത്തിന്റെ വാര്‍ഷികമായിരുന്നു. പത്രം വായിച്ചപ്പോള്‍ ഞെട്ടിപ്പോയി, രാജ്യത്തെ നടുക്കിയ ഈ സംഭവത്തെകുറിച്ചോ നമ്മുടെ സൈന്യം ഈ അതിക്രമം അമര്‍ച്ച ചെയ്തതിനെക്കുറിച്ചോ ഒരു വരിപോലുമില്ല, എന്നു മാത്രമല്ല ആഘോഷിക്കുന്ന വാര്‍ത്ത കാവ്യാ മാധവനെ ദിലീപ് കല്യാണം കഴിച്ചെന്നും മകള്‍ മീനാക്ഷി സാക്ഷി എന്നൊക്കെയായിരുന്നു.
എന്ത് സന്ദേശമാണ് ഇത്തരം വാര്‍ത്തകളിലൂടെ പുതിയ തലമുറയ്ക്ക് പകര്‍ന്നു നല്‍കുന്നത്. വിവാഹബന്ധം വേര്‍പെട്ടവര്‍ ആദ്യമായിട്ടാണോ വിവാഹം കഴിക്കുന്നത്? ഇത്ര പ്രാധാന്യത്തോടെ കൊടുക്കാന്‍ എന്താണ് ഈ വിവാഹത്തിനുള്ളില്‍ ഉള്ളത്? ഇങ്ങനെയുള്ള വാര്‍ത്തകളെ എന്തുകൊണ്ട് തള്ളിക്കളയാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കുന്നില്ല.
കഴിഞ്ഞ ദിവസം എനിക്ക് എത്തിയ വാട്‌സ്ആപ് മെസേജിന്റെ ഉള്ളടക്കം ഇങ്ങനെ ആയിരുന്നു 'പെറ്റമ്മയെ വിറ്റ് എ.കെ 47 തോക്ക് വാങ്ങി അതുമെടുത്തു സൈന്യത്തില്‍ ചേര്‍ന്ന് മാന്യമായ ശമ്പളം, ആനുകൂല്യവും കൈപ്പറ്റി ജീവിക്കുന്ന സൈനികര്‍ മാത്രമല്ല ഈ നാട്ടിലെ കര്‍ഷകരും യാചകരുമൊക്കെ നാടിന്റെ അഭിമാനമാണ്. മഹത്വം സൈന്യത്തില്‍ ജോലിക്കു മാത്രമല്ല എല്ലാ ജോലിക്കുമുണ്ട്. ജോലിക്കിടെ വീരമൃത്യു വരിച്ചാല്‍ കര്‍ത്തവ്യമാണ്, മഹത്വമല്ല' ഇങ്ങനെ പോകുന്നു സന്ദേശം. ഒടുവില്‍ ചേര്‍ത്തിരിക്കുന്നവരികളില്‍ പറയുന്നു, 'സൈനികരെ നിങ്ങളോടല്ല, നിങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ക്കായിട്ടാണ് ഇതെഴുതുന്നത്.'
വാട്‌സ്ആപ്പില്‍ എഴുതാന്‍ മാത്രം കുത്തിയിരിക്കുന്ന ചിലര്‍ ഉണ്ട്. വായിച്ചു പലരും ഷെയര്‍ ചെയ്യും. ഇത്തരം സന്ദേശം ഷെയര്‍ ചെയ്യുമ്പോള്‍ തന്നെ ഒരു കാര്യം കൂടി ആലോചിക്കണം, ഒരു കോടി രൂപ തരികയാണെങ്കില്‍ പോലും ആരെങ്കിലും മരിക്കാന്‍ തയാറാകുമോ?
15 വര്‍ഷം രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കുന്ന ഒരു ജവാന് ലഭിക്കുന്ന പരമാവധി ലീവ് ഒരുമിച്ചെടുത്താല്‍ രണ്ടര വര്‍ഷം മാത്രമായിരിക്കും. കമാന്‍ഡോ ആയി വിദേശത്തും സ്വദേശത്തും ഉള്‍പ്പെടെ നിരവധി പരിശീലനം ലഭിച്ചു. ലീവ് സമയത്ത് ലഭിക്കാത്തതിനാല്‍ വിവാഹം ഉറപ്പിച്ച പെണ്‍കുട്ടിയെ താലികെട്ടാന്‍ കഴിഞ്ഞില്ല. ഒടുവില്‍ മറ്റൊരു പെണ്‍കുട്ടിയെ ബന്ധുക്കള്‍ കണ്ടെത്തുകയായിരുന്നു. ഭക്ഷണം ഉണ്ടെങ്കിലും ഒരിക്കലും സമയത്തു കഴിക്കാന്‍ കഴിയില്ല. ബങ്കറുകളില്‍ കഴിയുമ്പോള്‍ ഇരുട്ടിന്റെ മറവില്‍ വേണം പ്രാഥമിക കൃത്യങ്ങള്‍പോലും ചെയ്യേണ്ടത്.
ഭക്ഷണം കഴിക്കാന്‍ കൂടുതല്‍ സമയമെടുത്താല്‍ അതൊരു പക്ഷേ അവസാനത്തെ ഭക്ഷണം ആകാനും സാധ്യതയുണ്ട്. കുറഞ്ഞ സമയം ഉറങ്ങിയും ഭക്ഷണം കഴിച്ചും എതിരാളികളെ സധൈര്യം നേരിടാന്‍ ഇറങ്ങുമ്പോഴും സ്വന്തം കുടുംബത്തെകുറിച്ച് ആലോചിക്കാറില്ല. എന്റെ കുടുംബത്തിന് നാട്ടുകാര്‍ ഉണ്ട് എന്ന ധൈര്യമാണ് മുന്നോട്ടു പോകാന്‍ ധൈര്യം നല്‍കുന്നത്. താന്‍ ചെയ്ത കാര്യത്തെകുറിച്ച് ഒരു സൈനികനും പറയാറില്ല. കാര്‍ഗില്‍ യുദ്ധത്തില്‍ പരുക്കേറ്റപ്പോഴും മുംബൈ അറ്റാക്കില്‍ പരിക്കുപറ്റി ഒന്നരവര്‍ഷം ആശുപത്രിയില്‍ കഴിയുമ്പോഴും ചിതറിത്തെറിച്ച ഗ്രനേഡ് ചീള് തലയില്‍ ചുമന്നു ജീവിക്കേണ്ടി വരുമ്പോഴും നാട്ടുകാര്‍ നല്‍കുന്ന സ്‌നേഹമാണ് തുടര്‍ന്നും ജീവിക്കാന്‍ പ്രേരണ നല്‍കുന്നത്.
മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനെ ആദരപൂര്‍വം കാണുന്ന കോടിക്കണക്കിനു ആളുകളില്‍ ഒരാളാണ് ഞാന്‍. അടുത്ത് കാണണം എന്ന ആഗ്രഹം പൂവണിയിച്ചത് കലാം സാര്‍ തന്നെ ആയിരുന്നു. കണ്ണൂരില്‍ ഉള്ളപ്പോള്‍ ഗസ്‌റ് ഹൗസിലേക്കു കുടുംബസഹിതം വിളിപ്പിച്ചു. അടുത്തിരുന്നു സംസാരിച്ചു. എന്റെ മകനെ തലയില്‍ കൈവച്ചു അനുഗ്രഹിച്ചു. ജീവിതത്തിലെ ഏറ്റവും സുവര്‍ണ്ണ നിമിഷങ്ങള്‍ ലഭിച്ചത് ഒരു സൈനികന്‍ ആയതു കൊണ്ടാണ്.
ജയ് ജവാന്‍ ജയ് കിസാന്‍ എന്ന മുദ്രാവാക്യം നമ്മള്‍ വെറുതെ പറയുന്നതാണ് എന്ന് തോന്നുന്നു. ഭക്ഷണത്തിനു ക്ഷാമം തോന്നുമ്പോള്‍ ആണ് കര്‍ഷകനെക്കുറിച്ചും സുരക്ഷാ പ്രശ്‌നം ഉണ്ടാകുമ്പോഴാണ്
ജവാനെ കുറിച്ചും ഓര്‍ക്കുന്നത്. സുരക്ഷ വെല്ലുവിളി ഇല്ലാതിരിക്കുന്ന സമയത്തും ജവാനെ ആദരിക്കുമ്പോഴാണ് യഥാര്‍ത്ഥ ആദരം ലഭിക്കുന്നത്.
സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി പട്ടാമ്ബിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റൂട്ട് ഫോര്‍ കോമ്ബറ്റിറ്റീവ് എക്‌സാം സംഘടിപ്പിച്ച പ്രഭാഷണത്തിലും മലയാള മാധ്യമരംഗത്തെയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന അനഭിലഷണീയമായ പോസ്റ്റുകള്‍ക്കെതിരെയും മനേഷ് വിയോജിപ്പ് പ്രകടിപ്പിച്ചു.
സൈന്യവുമായി ബന്ധപ്പെട്ട മലയാളം ചാനലുകളിലെ ചര്‍ച്ച ഇപ്പോള്‍ കാണാറേയില്ല. അവര്‍ ആഗ്രഹിക്കുന്ന ഉത്തരത്തിലേക്കു എത്തിക്കാനാണ് മുന്‍വിധിയുമായി എത്തുന്ന അവതാരകര്‍ ശ്രമിക്കുന്നത്. അതുകൊണ്ടു തന്നെ പല ചര്‍ച്ചകളിലും പങ്കെടുക്കാറില്ല. ചാനല്‍ അവതാരകന്റെ ചോദ്യം അതിരു കടന്നപ്പോള്‍ ഫോണ്‍ കട്ട് ചെയ്തു പോകേണ്ടിവന്നതായും അദ്ദേഹം പറയുന്നു
https://www.facebook.com/Malayalivartha