'19 വെടിയുണ്ടകളും നിരായുധയായ സ്ത്രീയും'; റിമ പറയുന്നു

ഇതും ഇടതുപക്ഷ സര്‍ക്കാരോ. എന്തൊരു കിരാത നടപടി. നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍. നിലമ്പൂരില്‍ പൊലീസ് വെടിവയ്പ്പില്‍ രണ്ടു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട അജിത പരമേശ്വരന്റെ മൃതദേഹത്തിന്റെ പൊലീസ് പുറത്തുവിട്ട ചിത്രമാണ് റിമ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 19 വെടിയുണ്ടകളും ഒരു നിരായുധയായ സ്ത്രീയും എന്നായിരുന്നു ചിത്രത്തിന് അടിക്കുറിപ്പായി റിമ എഴുതിയത്.
നേരത്തെ ഈ വിഷയത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ഡോ. ബിജു രംഗത്തെത്തിയിരുന്നു. ഡോ. ബിജുവിന്റെ കുറിപ്പ് വായിക്കാം
അവര്‍ തീവ്രവാദികളായിരുന്നില്ല ...അവര്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ ആയിരുന്നു...ഒരുപക്ഷെ അടിസ്ഥാന ജന വിഭാഗങ്ങളോട് നിങ്ങളില്‍ പലര്‍ക്കുമില്ലാത്തത്ര ആത്മാര്‍ത്ഥതയോടെ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയവര്‍....ആശയങ്ങളെ നേരിടേണ്ടത് കൊന്നൊടുക്കിയല്ല..അങ്ങനെയായിരുന്നെങ്കില്‍ ഇന്ന് ഭരിക്കുന്ന പാര്‍ട്ടിയെയും ഒരു കാലത്ത് നിരോധിച്ചിരുന്നതായിരുന്നു എന്ന് ഓര്‍ക്കണം.ഇന്നത്തെ നേതാക്കളില്‍ പലരും ഒളിവു ജീവിതം നയിച്ചിരുന്നവരാണ് എന്ന് ഓര്‍ക്കണം. അന്ന് ഭരണ കൂടം അവരെയൊക്കെ 'എന്‍കൗണ്ടര്‍ ' നടത്തി ഓടിച്ചിട്ട് പിന്നില്‍ നിന്ന് വെടി വെച്ച് കൊന്നു കളഞ്ഞിരുന്നുവെങ്കില്‍ പില്‍ക്കാലത്ത് കേരളം ഭരിക്കാന്‍ പല നേതാക്കളും ഉണ്ടാകുമായിരുന്നില്ല ..ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.....
അവരെ കൊന്നതിന് ശേഷം ആ പോലീസ് മേധാവി മാധ്യമങ്ങളുടെ മുന്നില്‍ ചിരിച്ച ആ ചിരിയുണ്ടല്ലോ ആ ചിരി കേരളം കണ്ട ഏറ്റവും വലിയ ഒരു രാഷ്ട്രീയ അശ്ലീലമാണ്...പുരോഗമന വിപ്ലവ പ്രസ്ഥാനം എന്ന് കരുതുന്ന ഒരു പാര്‍ട്ടിയുടെ ഭരണാധിപന്മാരുടെ ഇപ്പോഴത്തെ നിശബ്ദതയുണ്ടല്ലോ അത് സമകാലിക ജനാധിപത്യ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ രാഷ്ട്രീയമായ ദുരന്തമാണ്....കാട് ചോര പൂവുകള്‍ കൊണ്ട് പൂത്തു കൊണ്ടിരിക്കുകയാണ്......അതിനെ നേരിടേണ്ടത് മനുഷ്യനെ കൊന്നൊടുക്കിയല്ല...ഡോ. ബിജു പറഞ്ഞു.
ഡോ. ബിജു സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം കാട് പൂക്കുന്ന നേരം സമാനമായ വിഷയമാണ് കൈകാര്യം ചെയ്യുന്നത്. മാവോവാദി നേതാവായ സ്ത്രീയെ അറസ്റ്റ് ചെയ്യാന്‍ നിയോഗിക്കപ്പെട്ട് കാട്ടിലേക്ക് തിരിക്കുന്ന ഒരു പോലീസുകാരനിലൂടെയാണ് സിനിമ മുന്നോട്ട് പോകുന്നത്. ഒരു ആക്ടിവിസ്റ്റിന്റെ വേഷത്തിലാണ് റിമ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ദ്രജിത്ത് ആണ് പൊലീസ് കഥാപാത്രത്തില്‍ എത്തുന്നത്.
https://www.facebook.com/Malayalivartha