നോട്ടുവിഷയത്തില്‍ പാവം പിണറായിയും വീണു; സി.ബി.ഐ നിലപാട് കര്‍ക്കശമാക്കി

ലാവ്‌ലിന്‍ കേസ് ഹൈക്കോടതി പരിഗണിക്കുന്നതിനിടെ സി.പി.എമ്മിലെ അച്യുതാനന്ദ പക്ഷവും കോടിയേരി പക്ഷവും പിണറായിക്കെതിരെ രംഗത്തെത്തി. അതേസമയം സി.ബി.ഐ നിലപാട് കര്‍ക്കശമാക്കുകയാണ്. 500,1000 നോട്ടുകള്‍ പിന്‍വലിച്ച വിഷയത്തില്‍ പിണറായി വിജയന്‍ സ്വീകരിച്ച കര്‍ക്കശ നിലപാടാണ് കേന്ദ്രസര്‍ക്കാരിനെ പ്രത്യേകിച്ച്, നരേന്ദ്രമോദിയെ ചൊടിപ്പിച്ചിരിക്കുന്നത്.
പിണറായി മുഖ്യമന്ത്രിയായ ദിവസം മുതല്‍ തുടങ്ങിയതാണ് അദ്ദേഹത്തിനെതിരായ ഗ്രൂപ്പു പ്രവര്‍ത്തനം. കേസില്‍ കക്ഷിചേരാന്‍ അനുമതി തേടി പാലാ സ്വദേശിയായ ജീവന്‍ എന്നയാള്‍ ഹൈക്കോടതിയെ സമീപിച്ചപ്പോള്‍ തന്നെ ഇക്കാര്യം വ്യക്തമായതാണ്. കേസിലെ സുപ്രധാന കാര്യങ്ങള്‍ തനിക്ക് അറിയാമെന്നും കേസിലെ പ്രധാന കണ്ണിയായ ദിലീപ് രാഹുലിനെ പ്രതിചേര്‍ത്തിട്ടില്ലെന്നുമായിരുന്നു ജീവന്റെ വാദം. ഇടതുമുന്നണിയില്‍ പ്രതീക്ഷിച്ച സ്ഥാനം കിട്ടാത്ത ചിലരാണ് ഹൈക്കോടതിയിലെ പുതിയ ഹര്‍ജിക്കാരന്റെ പിന്നിലുള്ളതെന്ന് കേള്‍ക്കുന്നു.
ലാവ്‌ലിന്‍ കേസില്‍ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയാണ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരിക്കുന്നത്. പ്രതികള്‍ക്കെതിരെ കുറ്റപത്രത്തില്‍ നിരവധി തെളിവുകളും രേഖകളും ഉണ്ടെന്നാണ് സി.ബി.ഐയുടെ വാദം. ഇത് ശരിയായി വിലയിരുത്താതെയാണ് കീഴ്‌ക്കോടതി പ്രതികളെ വെറുതെ വിട്ടതെന്ന് സിബിഐ ഹൈക്കോടതിയില്‍ വാദിക്കും.
സിബിഐ ലാവ്‌ലിന്‍ കേസില്‍ തണുത്ത സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ കേരളത്തില്‍ പിണറായി മുഖ്യമന്ത്രിയാവുകയും കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ധിക്കുകയും ചെയ്തതോടെയാണ് നരേന്ദ്രമോദി നിലപാട് കര്‍ശനമാക്കിയത്.
അധികാരത്തിലെത്തിയ സമയത്ത് പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് അനുകൂലമായി സംസാരിച്ചിരുന്നു. വളരെ പെട്ടെന്നാണ് അദ്ദേഹത്തിന്റെ നിലപാട് മാറിയത്. ഡല്‍ഹിയില്‍ മോദിയും കേരളത്തില്‍ പിണറായിയും എന്ന മട്ടില്‍ പ്രചരണങ്ങളുമുണ്ടായി. മോദി ഭക്തനാണ് പിണറായിയെന്ന വിമര്‍ശനങ്ങളും ഇതിനിടയില്‍ ഉയര്‍ന്നുവന്നു. കണ്ണൂരില്‍ ബിജെപി നേതാക്കളെ വധിക്കാന്‍ തുടങ്ങിയതും ഇതേ സമയത്താണ്.
കണ്ണൂരിലാകട്ടെ ബി.ജെ.പിയാണ് സി.പി.എമ്മിന്റെ മുഖ്യശത്രു. പിണറായി കണ്ണൂര്‍ രാഷ്ട്രീയത്തില്‍ നിന്നും അപ്രത്യക്ഷമാകുമെന്നുവരെ കിംവദന്തികള്‍ പ്രചരിച്ചു. അതിനിടെയാണ് നോട്ടുവിഷയം സജീവമായത്. നോട്ടുവിഷയത്തില്‍ മോദിയെ നഖശിഖാന്തം എതിര്‍ക്കാനുള്ള തീരുമാനം പിണറായി സ്വീകരിച്ചത് നിവൃത്തിയില്ലാതെ വന്നപ്പോഴാണ്.
കോടിയേരിയും അച്യുതാനന്ദനും പിണറായിയുടെ ഓരോ നീക്കങ്ങളും അതീവ ശ്രദ്ധയോടെയാണ് വീക്ഷിക്കുന്നത്. പിണറായിയുടെ ഡല്‍ഹി സന്ദര്‍ശനങ്ങള്‍ പോലും പാര്‍ട്ടിയുടെ ക്യാമറകണ്ണുകളിലാണ്. ചുരുക്കത്തില്‍ പിണറായിയുടെ നില ദിവസം കഴിയുംതോറും പരുങ്ങലിലായി തീര്‍ന്നിരിക്കുകയാണ്. ലാവ്‌ലിന്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്നും പ്രതികൂല പരാമര്‍ശം ഉണ്ടാകുമ്പോള്‍ തന്നെ പിണറായിക്ക് രാജിവയ്‌ക്കേണ്ടി വരും.
https://www.facebook.com/Malayalivartha