നഷ്ടം മരിച്ചവര്‍ക്കും അവരുടെ വീട്ടുകാര്‍ക്കും മാത്രം: ജസ്റ്റിസ് കൃഷ്ണന്‍ നായരെ പറഞ്ഞുവിട്ടില്ലങ്കിലല്ലേ അത്ഭുതമുള്ളൂ

ഏതായാലും മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എന്‍. കൃഷ്ണന്‍ നായര്‍ക്ക് ബുദ്ധിയുണ്ട്. അതുകൊണ്ടാണല്ലോ പുറ്റിങ്ങല്‍ വെടിവയ്പ് ദുരന്തം സംബന്ധിച്ച് അന്വേഷണ കമ്മീഷനില്‍ നിന്നും അദ്ദേഹം ഒഴിവായത്. ഇല്ലെങ്കില്‍ സര്‍ക്കാര്‍ അദ്ദേഹത്തെ പെടാപാടുപെടുത്തിയേനെ.
പുറ്റിങ്ങല്‍ ദുരന്തം അന്വേഷിക്കാന്‍ കൃഷ്ണന്‍നായരെ നിയമിച്ചത് യു.ഡി.എഫ് സര്‍ക്കാരാണ്. ഹൈക്കോടതി ജഡ്ജിമാരായി വിരമിച്ചവര്‍ക്ക് ഒരു കുഴപ്പമുണ്ട്. അവര്‍ക്ക് ജീവിതാവസാനം വരെ ജോലി ചെയ്തുകൊണ്ടേയിരിക്കണം. ഇല്ലെങ്കില്‍ ബുദ്ധിമുട്ടാണ്. ഹൈക്കോടതിയുടെ പടിയിറങ്ങുന്ന ദിവസം മുതല്‍ പുതിയ ജോലിയില്‍ താല്പര്യം കാണിക്കും. ഹൈക്കോടതി ജഡ്ജിയുടെ ശമ്പളവും അലവന്‍സുമൊക്കെ പുതിയ ജോലിയിലും ലഭിക്കും. അതിനു സര്‍ക്കാരില്‍ പിടി വേണമെന്നു മാത്രം. ജഡ്ജിമാര്‍ മൂന്നു തരമുണ്ട്. ചിലര്‍ ഭരിക്കുന്ന സര്‍ക്കാരിന്റെ ആളുകളായിരിക്കും. ചിലര്‍ പ്രതിപക്ഷത്തിന്റെ ആളായിരിക്കും. മറ്റ് ചിലര്‍ക്ക് ആരുമായും ബന്ധമുണ്ടാവണമെന്നില്ല.
ജസ്റ്റിസ് കൃഷ്ണന്‍ നായരുടെ രാഷ്ട്രീയം എന്താണെന്നറിയില്ല. ഏതായാലും അദ്ദേഹം സി.പി.എം. വിരുദ്ധനാണ്. കേരള സര്‍വകലാശാലയില്‍ നടന്ന നിയമന അഴിമതി അന്വേഷിച്ചത് കൃഷ്ണന്‍ നായരാണ്. യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് അദ്ദേഹത്തെ സര്‍വകലാശാലാ അഴിമതി അന്വേഷണ കമ്മീഷനാക്കിയത്. അതിനുമുമ്പുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് കേരള സര്‍വകലാശാലയില്‍ അഴിമതി നടന്നത്. സി.പി.എമ്മി. ന്റെ പ്രമുഖ നേതാക്കളാണ് ആരോപണ വിധേയരായത്. സര്‍വകലാശാല അഴിമതിയിലൊന്നും ഒരു അത്ഭുതവുമില്ല. ഓരോ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴും അവരുടെ പ്രിയപ്പെട്ടവരെ ജോലിയില്‍ തിരുകികയറ്റാന്‍ ശ്രമിക്കും. ഇതാണ് കേരള സര്‍വകലാശാലയില്‍ നടന്നത്. ജോലി കിട്ടാത്ത കോണ്‍ഗ്രസുകാരാണ് കലിപ്പുണ്ടാക്കിയത്. അങ്ങനെയാണ് അന്വേഷണമുണ്ടായത്. ജസ്റ്റിസ് കൃഷ്ണന്‍നായര്‍ സംഭവമെല്ലാം പുറത്തുകൊണ്ടുവന്നു. വിഷയം ഹൈക്കോടതിയിലെത്തി. പിന്നെ പറയേണ്ടതില്ലല്ലോ. എല്ലാം കുളമായെന്നു പറഞ്ഞാല്‍ മതി.
എല്‍.ഡി.എഫ് അധികാരത്തിലെത്തിയാല്‍ തനിക്ക് പണി മതിയാക്കി പോകേണ്ടി വരുമെന്ന് കൃഷ്ണന്‍ നായര്‍ അടുപ്പക്കാരോട് പറഞ്ഞിരുന്നു. യു.ഡി.എഫ് സര്‍ക്കാര്‍ കൃഷ്ണന്‍ നായര്‍ക്ക് ഓഫീസും കസേരയുമൊന്നും നല്‍കിയിരുന്നില്ല. യു.ഡി.എഫ് സര്‍ക്കാര്‍ നല്‍കാത്ത കസേര എല്‍.ഡി.എഫ് സര്‍ക്കാര്‍ നല്‍കുമോ? സംഗതി വഷളായി. യു.ഡി.എഫ് സര്‍ക്കാരിന്റെ നോമിനിയായ കൃഷ്ണന്‍നായരെ റോഡില്‍ നിര്‍ത്തി വെയില്‍ കൊള്ളിക്കാന്‍ തന്നെ എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചു. കസേരയുമില്ല മേശയുമില്ല ശമ്പളവുമില്ല. കാലാവധി നീട്ടി വേണമെന്ന ആവശ്യവുമായി കൃഷ്ണന്‍നായര്‍ സര്‍ക്കാരിനെ സമീപിച്ചെങ്കിലും സര്‍ക്കാര്‍ അദ്ദേഹത്തെ മാനിച്ചില്ല.
പീതാംബരകുറുപ്പ് പറഞ്ഞിട്ടാണ് കളക്ടര്‍ ഷൈനാമോള്‍ കണ്ണടച്ചതും പുറ്റിങ്ങലില്‍ വെടിവയ്പിന് അനുമതി ലഭിച്ചതും. നൂറുകണക്കിനാളുകള്‍ പിടഞ്ഞുമരിച്ചു. അനുവാദം കൊടുക്കാന്‍ പറഞ്ഞ കുറുപ്പിനെ ഗുരുവായൂര്‍ ദേവസ്വത്തിന്റെ പ്രസിഡന്റാക്കി. അത് അങ്ങനെയാണല്ലോ. നൂറിലധികം പേരെ കൊന്നാല്‍ ഒരു ഉന്നത തസ്തികയില്‍ ഇരിപ്പിടം ലഭിക്കും. അതാണ് ഉമ്മന്‍ചാണ്ടിയുടെ രീതി. ഷൈനാമോളെ കൊല്ലത്തും മലപ്പുറത്തും നിന്നു മാറ്റിയെങ്കിലും ജല അതോറിറ്റി എം.ഡി.യായി ഇരിപ്പിടം കിട്ടി.
കൃഷ്ണന്‍ നായര്‍ ആകെ വിഷമത്തിലാണ്. വിഷമിച്ചിട്ട് കാര്യമില്ലെന്ന് അദ്ദേഹത്തോട് എല്ലാവരും പറഞ്ഞിട്ടുണ്ട്. കാരണം സര്‍ക്കാര്‍ മാറിവരുമ്പോള്‍ ഇതൊക്കെയാണ് പതിവ്. എന്നിരുന്നാലും രാജി പിന്‍വലിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കും. സ്വന്തം മുഖം രക്ഷിക്കണമല്ലോ. പിന്‍വലിക്കാതിരുന്നാല്‍ അദ്ദേഹത്തിന്റെ ഭാഗ്യം!
https://www.facebook.com/Malayalivartha