ആലുവയില്‍ ട്രാക്കിലേക്ക് ജെസിബി ഇടിച്ചുകയറി; ട്രെയിനുകള്‍ വൈകിയേക്കും

കൊച്ചി മെട്രോ നിര്‍മാണത്തിനിടെ ജെസിബി റെയില്‍വേ ട്രാക്കിലേക്ക് നിയന്ത്രം വിട്ട് കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. സംസ്ഥാനത്ത് ട്രെയിനുകള്‍ ഇന്ന് മണിക്കൂറുകള്‍ വൈകിയേക്കും.
ആലുവ മുട്ടത്ത് പുലര്‍ച്ചെയാണ് സംഭവം. നിയന്ത്രണംവിട്ട ജെസിബി റെയില്‍വേ ട്രാക്കിലേക്ക് പാഞ്ഞുകയറുകയായിരുന്നു എന്നാണ് വിവരം. ജെസിബി ഇടിച്ച് റെയില്‍വേയുടെ വൈദ്യുത പോസ്റ്റ് തകരുകയും ചെയ്തു.
പ്രദേശത്ത് റെയില്‍വേ പോലീസും ലോക്കല്‍ പോലീസും അഗ്‌നിശമന സേനയും ഉള്‍പ്പെടെയുള്ളവര്‍ എത്തിയിട്ടുണ്ട്. അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha