പീഡനത്തിന് ഇരയായ പതിനാല് വയസുള്ള കളമശേരി സ്വദേശിനി മരിച്ചു

കളമശേരിയില്‍ ലൈംഗിക പീഡനത്തിന് ഇരയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു. പതിനാലുകാരിയായ കളമശേരി സ്വദേശിനി മൂന്നു മാസം മുമ്ബാണു പീഡനത്തിന് ഇരയായത്.
ഛര്‍ദിയും വയറിളക്കവും ബാധിച്ച നിലയില്‍ പെണ്‍കുട്ടിയെ കഴിഞ്ഞ 27നാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. നില വഷളായ കുട്ടി ഇന്നു പുലര്‍ച്ചെ 6.50 ഓടെ മരിക്കുകയായിരുന്നു. പെണ്‍കുട്ടി പീഡനത്തിനിരയായത് സെപ്റ്റംബര്‍ 14നാണ്. അയല്‍ക്കാരായ രണ്ടുപേര്‍ ചേര്‍ന്നു വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണു പീഡിപ്പിച്ചത്. സംഭവത്തില്‍ കളമശേരി പൊലീസ് രണ്ടു പേരെ അറസ്റ്റു ചെയ്തിരുന്നു.
ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.
മെനിഞ്ചൈറ്റിസ് ബാധിതയായ പെണ്‍കുട്ടി കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. നില വഷളായതിനെത്തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലെത്തിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയിട്ടുണ്ട്. രോഗത്തെത്തുടര്‍ന്നാണോ അതോ പീഡനം മൂലമാണോ മരണം സംഭവിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മാത്രമെ മരണകാരണം വ്യക്തമാകു എന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha