കേരളത്തിലേക്കടക്കമുള്ള ട്രെയിനുകള്‍ റദ്ദാക്കി

ഇന്നലെ ചെന്നൈ-മംഗളൂരു വെസ്റ്റ്‌കോസ്റ്റ് എക്‌സ്പ്രസ് (22637), ചെന്നൈ-മംഗളൂരു എക്‌സ്പ്രസ് (12685), ചെന്നൈ-തിരുവനന്തപുരം എക്‌സ്പ്രസ് (12695) എന്നിവയുള്‍പ്പെടെയുള്ള ട്രെയിനുകള്‍ വര്‍ധ ചുഴലിക്കാറ്റു മൂലം റദ്ദാക്കി. ഇന്നത്തെ ചില സര്‍വീസുകളും തടസ്സപ്പെട്ടേക്കും. അതേസമയം, ഇന്നലെ കേരളത്തില്‍ നിന്നു ചെന്നൈയിലേക്കും ചെന്നൈ വഴിയുമുള്ള എല്ലാ ട്രെയിനുകളും യാത്ര തിരിച്ചു.
ചെന്നൈ സെന്‍ട്രലില്‍ നിന്നു രാത്രി 7.45നു പുറപ്പെടേണ്ട ചെന്നൈ-തിരുവനന്തപുരം മെയില്‍ (12623) രാത്രി 9.30നും, 8.20നു പുറപ്പെടേണ്ട ചെന്നൈ-മംഗലാപുരം മെയില്‍ (12601) പത്തിനും, 8.45നു പുറപ്പെടേണ്ട ചെന്നൈ-ആലപ്പുഴ എക്‌സ്പ്രസ് (22639) 10.30നും ആണു പുറപ്പെട്ടത്.
രാത്രി 10.20ന് എഗ്മൂറില്‍നിന്നു പുറപ്പെടേണ്ട മംഗളൂരു എക്‌സ്പ്രസ് (16859) വില്ലുപുരത്തു നിന്നു പുറപ്പെടുംവിധം പുനഃക്രമീകരിച്ചു. ഇന്നു ചെന്നൈ സെന്‍ട്രലില്‍ എത്തേണ്ട മംഗളൂരു-ചെന്നൈ വെസ്റ്റ്‌കോസ്റ്റ് (22638) കാട്പാടിക്കടുത്ത് ആമ്ബൂരിലും കൊല്ലം-ചെന്നൈ ശബരി സ്‌പെഷല്‍ (06046) ആര്‍ക്കോണത്തും തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (22208) ആവഡിയിലും തിരുവനന്തപുരം-ചെന്നൈ സെന്‍ട്രല്‍ എക്‌സ്പ്രസ് (12696) ബേസിന്‍ ബ്രിജിലും സര്‍വീസ് അവസാനിപ്പിക്കും. കൊച്ചുവേളി-ഗുവാഹത്തി സ്‌പെഷല്‍ (06336) റെനിഗുണ്ട വഴി തിരിച്ചുവിടും.
ജോലാര്‍പേട്ടയ്ക്കും ചെന്നൈ സെന്‍ട്രലിനുമിടയില്‍ 16 ട്രെയിനുകള്‍ നിര്‍ത്തിയിട്ടു. വില്ലുപുരത്തിനും ചെന്നൈ എഗ്മൂറിനുമിടയില്‍ നാലു ട്രെയിനുകള്‍ കുടുങ്ങി. ട്രാക്കിലെ തടസ്സങ്ങള്‍ നീക്കുന്ന ജോലി രാത്രി വൈകിയും പുരോഗമിക്കുകയാണ്. ചിലയിടങ്ങളില്‍ പ്ലാറ്റ്‌ഫോമുകള്‍ ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ട്. റെയില്‍വേ ഹെല്‍പ്ലൈന്‍: 044-29015206 (ചെന്നൈ സെന്‍ട്രല്‍), 29015202 (ചെന്നൈ എഗ്മൂര്‍), 0491-2556198 (പാലക്കാട് ഡിവിഷന്‍ ഓഫിസ്).
https://www.facebook.com/Malayalivartha