വൈറ്റില ഹബ്ബില്‍ അമിതവേഗത്തിലെത്തിയ ബസിടിച്ച് യുവതി മരിച്ചു; കൂട്ടുകാരികള്‍ക്ക് ഓടി മാറാന്‍ കഴിഞ്ഞു

കൂട്ടുകാരികളുമൊത്തു വൈറ്റില ഹബ്ബില്‍നിന്നു പുറത്തേക്കു വരികയായിരുന്ന യുവതി അമിതവേഗത്തിലെത്തിയ ബസ് ഇടിച്ചുമരിച്ചു. കോട്ടയം കഞ്ഞിക്കുഴി ശ്രീവിലാസത്തില്‍ രാജേന്ദ്രപ്പണിക്കരുടെയും സുധാ പണിക്കരുടെയും ഏക മകള്‍ അഞ്ജു ആര്‍. നായര്‍ (28) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം. കോട്ടയം സി.കെ. ട്രേഡേഴ്‌സ് എക്‌സ്‌പോര്‍ട്ട് മാനേജരായിരുന്നു. സംസ്‌കാരം ഇന്നു വൈകിട്ട് നാലിനു വീട്ടുവളപ്പില്‍. ഗുരുതരമായി പരുക്കേറ്റ യുവതിയെ അപകടം നടന്നയുടന്‍ ഓടിക്കൂടിയ യാത്രക്കാരും ഓട്ടോത്തൊഴിലാളികളും പാലാരിവട്ടം മെഡിക്കല്‍ സെന്ററില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വൈറ്റില ഹബ്ബില്‍ കൂട്ടുകാരികളെ കാത്തിരുന്നശേഷം അവരുമായി പുറത്തേക്കു വന്ന അഞ്ജുവിനെ അമിതവേഗത്തില്‍ പാഞ്ഞെത്തിയ പിറവം കൂത്താട്ടുകുളം എറണാകുളം റൂട്ടിലോടുന്ന അഷറിക എന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു.
ബസിന്റെ വേഗംകണ്ട് കൂട്ടുകാരികള്‍ ഉള്‍പ്പെടെ ഓടി മാറാന്‍ ശ്രമിച്ചെങ്കിലും അപകടത്തില്‍പ്പെടുകയായിരുന്നു. അപകടമുണ്ടാക്കിയ ബസിന്റെ െ്രെഡവറെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം പാലാരിവട്ടം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്കു മാറ്റി.
അഞ്ജുവിന്റെ ഫേസ്ബുക്കില്‍ നല്ലൊരു വാചകം കൂടി കുറിക്കപ്പെട്ടിരുന്നു...ഭാവിലോകത്തെ നന്നായി പരിഹസിക്കുന്ന വാക്കുകള്‍
Considering most people now are looking down while walking (thanks to mobiles), maybe the future of hoardings is painting up the roads and footpaths with advertisements !
https://www.facebook.com/Malayalivartha