വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍

കനാല്‍ പുറന്‌പോക്കില്‍ കുടില്‍കെട്ടി തനിച്ചു താമസിക്കുന്ന വൃദ്ധയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി പിടിയില്‍. എടയപ്പുറം പാത്രക്കടവില്‍ വീട്ടില്‍ സൈജുവി(32)നെയാണ് എടത്തല എസ്.ഐ: പി.ജെ. നോബിളിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ഡിവൈ.എസ്.പി: കെ.ജി. ബാബുകുമാറിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് സി.ഐ. വിശാല്‍ ജോണ്‍സന്റെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ വിയ്യൂരില്‍നിന്നാണ് പ്രതിയെ പിടികൂടിയത്. അശോകപുരംകോളനിപ്പടി കനാല്‍ പുറന്‌പോക്കില്‍ താമസിക്കുന്ന വൃദ്ധയ്ക്ക് നേരേയാണ് ബുധനാഴ്ച രാത്രി 9.30 ന് അതിക്രമം നടന്നത്. സംഭവശേഷം ആലുവ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു ട്രെയിന്‍ മാര്‍ഗം തൃശൂരിലെത്തിയ പ്രതി മുന്‍ പരിചയമനുസരിച്ച് കെട്ടിടനിര്‍മ്മാണ പൈലിങ് സൈറ്റില്‍ വെള്ളിയാഴ്ച മുതല്‍ ജോലിക്കു കയറി.
മാധ്യമവാര്‍ത്തകളെത്തുടര്‍ന്ന് പ്രതിയെ തിരിച്ചറിഞ്ഞ ഒരു സ്ത്രീയാണ് പോലീസിനു വിവരം നല്‍കിയത്. വയോധികയില്‍നിന്നു തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ പ്രതിയില്‍നിന്നു കണ്ടെടുത്തതായി എസ്.ഐ. പറഞ്ഞു. അതിക്രമത്തിനിടെ വയോധികയുടെ മുന്‍നിരയിലെ നാലു പല്ലുകള്‍ക്ക് ഇളക്കം തട്ടിയിരുന്നു. കഴുത്തിലും പുറത്തും ചതവേറ്റ ഇവര്‍ ആലുവ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഏറെ നേരം പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വയോധിക ചെറുത്തുനിന്നു. ഇതിനിടെ ഇവര്‍ ഫോണെടുത്ത് അയല്‍വാസിയെ വിളിക്കാന്‍ ഒരുങ്ങിയപ്പോള്‍ അതു തട്ടിയെടുത്ത് പ്രതി ഓടി രക്ഷപ്പെട്ടു. നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.
പ്രതിക്കെതിരേ ആലുവ പോലീസ് സ്‌റ്റേഷനില്‍ ക്രിമിനല്‍ കേസുകളുണ്ടെന്നും ഗുണ്ടാ ആക്ടില്‍ പെടുത്താനാകുമോയെന്ന് പരിശോധിച്ച് വരികയാണെന്നും എസ്.ഐ. പറഞ്ഞു.
https://www.facebook.com/Malayalivartha