ഇന്ത്യന്‍ ടീമിലെ പ്രവേശനം; ആഹ്ലാദം അടക്കാനാകാതെ ചെയ്ത ട്വീറ്റ് യുവരാജ് പിന്നീട് ഡിലീറ്റ് ചെയ്തു

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവരണമെന്ന് യുവരാജ് എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്നതിനുള്ള ഒരു തെളിവു കൂടി പുറത്തു വന്നിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെയുളള ഇന്ത്യന്‍ ടീമിന്റെ പ്രഖ്യാപനം വന്നയുടന്‍ ആണ് സംഭവം. യുവരാജ് ടീമില്‍ തിരിച്ചെത്തിയെന്ന പ്രസി ട്രെസ്റ്റ് ഓഫ് ഇന്ത്യയുടെ ട്വീറ്റ് ഷെയര്‍ ചെയ്ത യുവരാജ് അതിനു മുകളില്‍ സന്തോഷം അടക്കാനാകാതെ ഇങ്ങനെ കുറിച്ചു.
'അതെ ബേബി, (പടക്കം പൊട്ടുന്നതും ആഘേഷിക്കുന്നതുമായ സ്‌മൈലി), ഇ്രങ്ങനെ സന്തോഷം അടക്കാനാവാത്തതിന്റെ കുറച്ച് അടയാളങ്ങള്‍.
എന്നാല്‍ പിന്നീട് തന്റെ ആഘോഷ പ്രകടനം കൂടിപ്പോയോ എന്നായി യുവരാജിന്റെ സംശയം. ഉടന്‍ തന്നെ യുവാരാജ് ട്വീറ്റ് ഡിലീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha