നടിയെ ആക്രമിച്ച കേസിലെ ഒരു കുറ്റവാളിയും രക്ഷപെടില്ലെന്നും സ്ത്രീകള്‍ക്കു നേരെയുണ്ടാകുന്ന ഒരാക്രമണവും വച്ചു പൊറുപ്പിക്കില്ലെന്നും മുഖ്യമന്ത്രി

കൊച്ചിയില്‍ നടിയെ െ്രെഡവറും ക്വട്ടേഷന്‍ സംഘവും ചേര്‍ന്ന് ആക്രമിച്ച കേസിലെ ഒരു കുറ്റവാളിയെ പോലും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സ്ത്രീകള്‍ക്ക് നേരെയുണ്ടാകുന്ന ഒരാക്രമണവും വച്ചു പൊറുപ്പിക്കില്ല. പോലീസ് പ്രതികള്‍ക്ക് പിന്നാലെ തന്നെയുണ്ട്. പ്രതികളെ തിരിച്ചറിയാന്‍ പോലീസിന് കഴിഞ്ഞത് നേട്ടമായി. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടന്നുവരികയാണ്. കുറ്റകൃത്യം പൂര്‍ണമായും തെളിയിച്ച് കുറ്റവാളികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കും.
സ്ത്രീക്ക് നേരെയുണ്ടായ ആക്രമണം ഉത്കണ്ഠാജനകമാണ്. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് സംഭവിച്ചതെന്നും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ സംരക്ഷിക്കുന്നവര്‍ക്കും താവളമൊരുക്കുന്നവര്‍ക്കും കടുത്ത നടപടി നേരിടേണ്ടി വരുമെന്നും ഇതില്‍ വീഴ്ച അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















