ജാതിപ്പേര് വിളിച്ച് അധിക്ഷേപം; അന്വേഷണം വഴിത്തിരിവിലേക്ക്

ലോ അക്കാദമി സമരത്തിനു മൂര്‍ച്ച കൂട്ടിയ 'ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു' എന്ന പരാതിയിലെ അന്വേഷണം വഴിത്തിരിവിലേക്ക്. സംഭവം നടന്നതായി പറയുന്ന ദിവസം പ്രിന്‍സിപ്പലായിരുന്ന ലക്ഷ്മി നായര്‍ അവധിയിലായിരുന്നു എന്നും സാക്ഷികളായി എത്തിയിരുന്നവരില്‍ ചിലര്‍ അന്നേ ദിവസം കോളജില്‍ ഹാജരുണ്ടായിരുന്നില്ലെന്നും പൊലീസിനു സൂചന കിട്ടി.
29 ദിവസം നീണ്ട വിദ്യാര്‍ഥി സമരത്തിന് ഏറ്റവും ഊര്‍ജം പകര്‍ന്നതു പ്രിന്‍സിപ്പല്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന നാലാം വര്‍ഷ വിദ്യാര്‍ഥി വി.ജി.വിവേകിന്റെ പരാതിയായിരുന്നു. 2016 ജനുവരി 21നു പ്രി!ന്‍സിപ്പലിന്റെ ഓഫിസില്‍ വച്ചായിരുന്നു സംഭവമെന്നാണു പരാതി.
ഫോണ്‍ വിളിയുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെങ്കിലും ഒരു വര്‍ഷം മുമ്പുള്ള കോള്‍ ലിസ്റ്റ് വീണ്ടെടുക്കാന്‍ സാധിച്ചേക്കില്ലെന്നാണു സൂചന. പൊലീസിന്റെ ഏതു നുണപരിശോധനയ്ക്കും വിധേയയാകാന്‍ താന്‍ ഒരുക്കമാണെന്നും, പരാതിക്കാരും അതിനു സമ്മതിക്കണമെന്നും ലക്ഷ്മി നായര്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
പേരൂര്‍ക്കട പൊലീസില്‍ റജിസ്റ്റര്‍ ചെയ്ത കേസ്, കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ മേല്‍നോട്ടത്തിലാണ് അന്വേഷിക്കുന്നത്. ജാമ്യമില്ലാ വകുപ്പിലാണു കേസെങ്കിലും 23 വരെ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യരുതെന്നും അതിനു മുമ്പ് അന്വേഷണ പുരോഗതി അറിയിക്കണമന്നും ഹൈക്കോടതി നിര്‍ദേശമുണ്ട്.
സംഭവ ദിവസം ലക്ഷ്മി നായര്‍ അവധിയിലായിരുന്നു എന്നാണു ഹാജര്‍ രേഖകളില്‍ നിന്നു പൊലീസിനു ലഭിച്ച പ്രാഥമിക വിവരം. പാചക പരിപാടിയുടെ ഷൂട്ടിങ്ങിലോ യാത്രയിലോ ആയിരുന്നിരിക്കാം; എവിടെയായിരുന്നു എന്നു കൃത്യമായി ഓര്‍ക്കുന്നില്ലെന്നു ലക്ഷ്മി നായര്‍ പറഞ്ഞിട്ടുണ്ട്. മൊബൈല്‍ ടവര്‍ ലൊക്കേഷനിലൂടെ അന്നേ ദിവസം പ്രി!ന്‍സിപ്പല്‍ എവിടെയായിരുന്നു എന്നു കണ്ടെത്തുകയാണു ലക്ഷ്യം. ഇക്കാര്യം വിശദമായി പരിശോധിക്കുകയാണു പൊലീസ്. അമ്മയുടെ അസുഖം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്യലിനു ഹാജരാകാനായി 21 വരെ ലക്ഷ്മി നായര്‍ സമയം ചോദിച്ചിട്ടുണ്ട്. അതിനുള്ളില്‍ പരമാവധി രേഖകള്‍ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണു പൊലീസ്.
https://www.facebook.com/Malayalivartha






















