ക്വട്ടേഷന്‍ സംഘം ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്? നടിയെ ആക്രമിക്കാന്‍ വാഗ്ദാനം ചെയ്തത് 30 ലക്ഷം, അന്വേഷണം സിനിമാ മേഖലയിലേക്ക്...

കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിലെ ക്വട്ടേഷന്‍ സംഘം ആര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. നടിയെ തട്ടിക്കൊണ്ടു പോയി ആക്രമിച്ച സംഭവം ദിവസങ്ങള്‍ക്ക് മുന്‍പേ ആസൂത്രണം ചെയ്തതാണെന്നാണ് പ്രതികളുടെ വെളിപ്പെടുത്തല്‍. 30 ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് പള്‍സര്‍ സുനി തങ്ങളെ കൃത്യത്തിന് വിളിച്ചതെന്നാണ് കസ്റ്റഡിയിലുള്ള പ്രതികള്‍ പോലീസിനോട് പറഞ്ഞത്.
എന്നാല്‍ സംഭവത്തിന് ശേഷം സുനി പണം നല്‍കിയില്ല. നടിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാമെന്നാണ് സുനി പറഞ്ഞത്. സംഭവത്തിന് ശേഷം പ്രതികല്‍ രണ്ട് സംഘങ്ങളായാണ് രക്ഷപ്പെട്ടത്. ഇതില്‍ രണ്ടു പേരെയാണ് കോമ്പത്തൂരില്‍ നിന്നും പിടികൂടിയത്.
ബാക്കിയുള്ള പ്രതികള്‍ സംസ്ഥാനം വിട്ടിട്ടില്ലെന്നാണ് പോലീസിന്റെ നിഗമനം. നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം സിനിമാ മേഖലയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പള്‍സര്‍ സുനി ഇത്രയധികം തുക വാഗ്ദാനം ചെയ്തതാണ് സംഭവത്തിന് പിന്നില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന സംശയത്തിനിടയാക്കുന്നത്. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് നടിയെ തട്ടിക്കൊണ്ടുപോയത്. ശേഷം നടിയെ ആക്രമിച്ച ശേഷം അപകീര്‍ത്തികരമായ വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും സംഘം പകര്‍ത്തിയിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളമാണ് പ്രതികള്‍ നടിയുമായി കാറില്‍ നഗരത്തിലൂടെ സഞ്ചരിച്ചത്. പിന്നീട് നടിയെയും കേസിലെ മറ്റൊരു പ്രതിയും നടിയുടെ ഡ്രൈവറുമായിരുന്ന മാര്‍ട്ടിനെയും ഉപേക്ഷിച്ച് ഇവര്‍ കടന്നുകളയുകയും ചെയ്തു.
സംഭവത്തില്‍ നടിയുടെ പരാതി ലഭിച്ച ഉടന്‍തന്നെ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. നടിയുടെ ഡ്രൈവര്‍ മാര്‍ട്ടിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ബാക്കി പ്രതികളില്‍ രണ്ടു പേരെ കോയമ്പത്തൂരില്‍ നിന്നുമാണ് പിടികൂടിയത്. എന്നാല്‍ പള്‍സര്‍ സുനിയടക്കമുള്ള മറ്റു പ്രതികളെ ഇതുവരെ പിടികൂടിയിട്ടില്ല.
https://www.facebook.com/Malayalivartha






















