ആലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

പുറക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം. കായംകുളം സ്വദേശികളായ രാജന്‍, ദീപു എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്നു പേര്‍ക്ക് പരിക്കേറ്റു. ഗുരുതര പരിക്കേറ്റ ഇവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അപകടം.
വിദേശത്ത് നിന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ ബന്ധു വിഷ്ണുവിനെ കൂട്ടി മടങ്ങുകയായിരുന്നു കാറിലെ സംഘം. ഓടി കൊണ്ടിരുന്ന ലോറിക്ക് പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു.
https://www.facebook.com/Malayalivartha






















