ബ്ലാക്ക് മെയില്‍ ചെയ്തവര്‍ ഇപ്പോള്‍ കാലുപിടിക്കുന്നു

പണം വന്നുമറിയുന്ന സിനിമ രംഗത്തിന്റെ പള്ളയില്‍ നിന്ന് ബ്ലാക്‌മെയിലിംഗിലൂടെ കാശുണ്ടാക്കുന്നവര്‍ കുറവല്ല.അങ്ങനെ കാശുണ്ടാക്കിയ ചിലര്‍ ഇന്ന് പ്രൊഡക്ഷന്‍ രംഗത്തെ പ്രമുഖരാണ്.
പുതിയ വാര്‍ത്ത പുറത്തു വന്നതോടെ ഇവര്‍ ഭയന്നിരിക്കുകയാണ്.കാരണം രണ്ടു വര്‍ഷം മുന്‍പ് ഇവര്‍ ബ്ലാക്ക് മെയിലിംഗിന് വിധേയനാക്കിയ ഒരു നടി പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പരാതി നല്‍കട്ടെ എന്ന് ചിലരോട് ചോദിച്ചു. ഇത് അറിഞ്ഞു പരാതി നല്‍കുന്നത് ഒഴിവാക്കാന്‍ ആ നടിയില്‍ നിന്ന് വാങ്ങിയ തുക പലിശ സഹിതം തിരികെ നല്‍കാമെന്ന് വാഗ്ദാനം ചെയ്തു കാലുപിടിച്ചതായാണ് അറിയുന്നത്. പേരുകള്‍ വെളിപ്പെടുത്താതെ സിനിമ രംഗത്തെ ഒരു വ്യക്തിയാണ് ഈ വിവരങ്ങള്‍ പങ്കുവെച്ചത്.
സിനിമയില്‍ ഇപ്പോഴും സജീവമാണ് ഈ നടി. രണ്ടുവര്‍ഷം മുന്‍പ് കൊച്ചിയില്‍ രാത്രിയില്‍ 11 നു ഈ നടി ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും താമസ സ്ഥലത്തേയ്ക്ക് പോകുമ്പോള്‍ ഒപ്പം സഞ്ചരിച്ച സിനിമയില്‍ തന്നെയുള്ള നാലുപേര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി വാഹനത്തിനുള്ളില്‍ വച്ച് നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തുകയായിരുന്നു. ചിത്രങ്ങള്‍ വച്ച് ഭീഷണിപ്പെടുത്തി പിന്നീട് ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നു. ഒരു പ്രൊഡക്ഷന്‍ മനേജര്‍ക്കും സംഭവവുമായി ബന്ധമുണ്ട്.പരാതി നല്കാന്‍ ഇപ്പോഴും ധൈര്യമില്ലെന്ന് നടിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
പാലക്കാട്ടു വച്ച് മറ്റൊരു ഇടത്തരം നടിയും ഇതുപോലെ ചതിക്കപ്പെട്ടിരുന്നു. ട്രെയിനില്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്ന പ്രമുഖയല്ലാത്ത നടിയാണ് ഒരു വര്‍ഷം മുന്‍പ് പാലക്കാട്ട് അക്രമത്തിനു ഇരയായത്. സ്‌റ്റേഷനില്‍ നിന്ന് കാറില്‍ പോകുന്നതിനിടെ നിര്‍മാണവുമായി ബന്ധപ്പെട്ട ഒരാള്‍ മാനഭംഗപ്പെടുത്തി. മറ്റൊരാള്‍ ഇത് ചിത്രീകരിച്ചു. ഇക്കാര്യം പറഞ്ഞു നിരവധി തവണ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തിരുന്നു.
https://www.facebook.com/Malayalivartha






















