എന്നിട്ടുമരിശം തീരുന്നില്ല; ജീവനക്കാരുടെ വന്‍ സമരം വരാനിരിക്കുന്നു

എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ അനിശ്ചിതകാല സമരം കേരളം മറന്നിട്ടില്ല. അതേ സമരം അതിനെക്കാള്‍ ഊര്‍ജസ്വലതയോടെ വരാനിരിക്കുന്നു.
കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിനെതിരെയാണ് പുതിയ സമരം. പ്രതിപക്ഷ സംഘടനയിലെ ജീവനക്കാര്‍ സെക്രട്ടേറിയറ്റിനു മുമ്പില്‍ നടത്തുന്ന രാപകല്‍ നിരാഹാര സത്യാഗ്രഹത്തെ നേരിടാന്‍ സര്‍ക്കാര്‍ രംഗത്തെത്തി കഴിഞ്ഞു. നാളെ മുതല്‍ പെന്‍ഡൗണ്‍ സമരത്തിന് സംഘടനകള്‍ ആഹ്വാനം ചെയ്തു കഴിഞ്ഞു.
സമരത്തിന്റെ പേരുപറഞ്ഞ് ഒപ്പിട്ടശേഷം സീറ്റില്‍ നിന്നും മുങ്ങുന്ന ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള അധികാരം വകുപ്പു സെക്രട്ടറിമാര്‍ക്ക് നല്‍കി കഴിഞ്ഞു. ഒപ്പിട്ട് മുങ്ങുന്നവരെ കണ്ടെത്താന്‍ സെക്ഷന്‍ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഒപ്പിട്ടശേഷം സമരത്തില്‍ പങ്കെടുത്ത എല്ലാവരും സീറ്റിലുണ്ടായിരുന്നതായി സെക്ഷന്‍ ഓഫീസര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കി. ഇതിനെ തുടര്‍ന്നാണ് വകുപ്പ് സെക്രട്ടറിമാര്‍ക്ക് ചുമതല നല്‍കിയത്. സെക്രട്ടറിമാര്‍ക്ക് ഇനി ജീവനക്കാരെ സസ്‌പെന്റ് ചെയ്യാം. മിന്നല്‍ പരിശോധനകള്‍ നടത്താം.
സര്‍ക്കാരിനു മുമ്പില്‍ മുട്ടുമടക്കില്ലെന്നു തന്നെയാണ് സംഘടനകള്‍ പറയുന്നത്. ആരെ വേണമെങ്കിലും സസ്‌പെന്റ് ചെയ്യാമെന്നാണ് സംഘടനകള്‍ പറയുന്നത്.
വന്‍ സമരമാണ് വരാനിരിക്കുന്നതെന്ന് നേതാക്കള്‍ പറയുന്നു. ലക്ഷങ്ങളാണ് ഓരോരുത്തരും ശമ്പളം വാങ്ങുന്നത്. ആരും ജോലി ചെയ്യാറില്ല. വിവിധ കാര്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നവരെ അകറ്റി അയയ്ക്കും. കെ.എ.എസ് വരുമ്പോള്‍ നിലവിലുള്ള ജീവനക്കാരുടെ പ്രൊമോഷന്‍ ഇല്ലാതാകും. അതു മാത്രമാണ് അവരെ വ്യാകുലരാക്കുന്നത്.
https://www.facebook.com/Malayalivartha






















