മെഡിക്കല്‍കോളേജില്‍ നിന്നും വ്യാജ ഡോക്ടര്‍ പിടിയില്‍

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നും ഡോക്ടര്‍ ചമഞ്ഞ കല്ലറ സ്വദേശിനിയായ 24 കാരിയെ പിടികൂടി. ബുധനാഴ്ച രാവിലെ 10.30നോടടുത്ത് അത്യാഹിത വിഭാഗത്തിലെ പി.ജി. ഡോക്ടര്‍മാരുടെ വിശ്രമ മുറിയില്‍ വച്ചാണ് പിടികൂടിയത്. രണ്ട് ദിവസം മുമ്പ് ഇതേ മുറിയില്‍ വച്ച് ഒരു പിജി ഡോക്ടറിന്റെ ബാഗില്‍ നിന്ന് 2000 രൂപ നഷ്ടപ്പെട്ടിരുന്നു. അന്നേരം സംശയാസ്പദമായ സാഹചര്യത്തില്‍ ഒരു യുവതി അവിടെയുണ്ടായിരുന്നു. യുവതിയോട് കാര്യമന്വേഷിച്ചപ്പോള്‍ പി.ജി. ഡോക്ടറെന്ന് പറഞ്ഞ് ഇറങ്ങിപ്പോകുകയാണ് ചെയ്തത്.
തുടര്‍ന്ന് ബുധനാഴ്ചയും ഈ മുറിയില്‍ യുവതിയെ കണ്ടപ്പോള്‍ പി.ജി. ഡോക്ടര്‍മാര്‍ സുരക്ഷാ വിഭാഗത്തെ കാര്യം അറിയിച്ചു. സുരക്ഷാ ജീവനക്കാര്‍ എയ്ഡ് പോസ്റ്റിലെ പോലീസുകാരനെയും കൂട്ടി അവിടെയെത്തി. അവര്‍ വന്ന് യുവതിയോട് കാര്യമന്വേഷിച്ചപ്പോള്‍ പി.ജി. ഡോക്ടറെന്നാണ് ഉറപ്പിച്ചു പറഞ്ഞു. ഐഡന്റിറ്റി കാര്‍ഡ് കാണിക്കാന്‍ പറഞ്ഞപ്പോള്‍ അതിനവര്‍ തയ്യാറായില്ല.
സംശയം തോന്നിയ പോലീസുകാരന്‍ മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു. വനിതാ പോലീസുള്‍പ്പെടെയുള്ള പോലീസുകാര്‍ വന്ന് അന്വേഷിച്ചപ്പോഴും യുവതി കൃത്യമായ മറുപടി നല്‍കിയില്ല. തുടര്‍ന്ന് സ്‌റ്റേഷനില്‍ കൊണ്ടുപോയി പരിശോധിച്ചപ്പോള്‍ യുവതിയുടെ പക്കല്‍ നിന്നും വ്യാജ ഐഡി കാര്‍ഡ്, 10 കേസ് ഷീറ്റുകള്‍, സ്‌റ്റെതസ്‌സ്‌കോപ്പ്, 2 മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെടുത്തു. വിരലിലെണ്ണാവുന്ന ഡോക്ടര്‍മാര്‍ മാത്രം ഉപയോഗിക്കുന്ന പതിനായിരം രൂപയിലേറെ വിലയുള്ള വിദേശ നിര്‍മ്മിത സ്‌റ്റെതസ്‌കോപ്പാണ് ഈ യുവതിയില്‍ നിന്നും കണ്ടെടുത്തത്.
പ്രഥമദൃഷ്ട്യാ പി.ജി. ഡോക്ടറാണെന്ന് തോന്നിക്കുന്ന രീതിയിലാണ് യുവതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കറങ്ങി നടന്നത്. ഇവരെ പല പ്രാവശ്യം ആശുപത്രിയ്ക്കകത്ത് വച്ച് കണ്ടിട്ടുള്ളതായി ജീവനക്കാര്‍ വ്യക്തമാക്കി. ഡോക്ടര്‍ ചമഞ്ഞതിനെതിരേയും കേസ് ഷീറ്റ് മോഷ്ടിച്ചതിനെതിരേയും ആശുപത്രി അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















