സഖാവിന്റെ കൈയില്‍ ആഭ്യന്തരം സുരക്ഷിതമല്ല..?

കാലത്തിനുസരിച്ച് നയങ്ങള്‍ക്ക് മാറ്റം വരണമെന്ന പുരോഗമന ചിന്താഗതിക്കാരനായ പിണറായി സഖാവിന്റെ കൈയില്‍ ആഭ്യന്തരം സുരക്ഷിതമായിരിക്കുമെന്ന കേരള ജനതയുടെ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. പ്രായഭേദമന്യേ കേരളത്തില്‍ സ്ത്രീകള്‍ക്ക് നേരെ നടന്നു വരുന്ന അക്രമങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു.
എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയപ്പോള്‍ ജിഷ കേസില്‍ വഴിത്തിരിവുകളുണ്ടാകുമെന്നു പ്രതീക്ഷിച്ചവര്‍ വിഡ്ഡികളായി. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്ക് അറുതി വരുമെന്ന് വിശ്വാസം തകര്‍ത്ത് കൊണ്ട് കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്ക് പോകുന്നതിന്റെ തെളിവാണ് കൊച്ചിയില്‍ നടന്നത്.
2016-ല്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെയുള്ള അക്രമത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 1644. അപമാനഭയത്താല്‍ അറിയപ്പെടാതെ പോയതിന്റെ എണ്ണം ഇരട്ടിയോളം വരും.
തിരുവനന്തപുരത്ത് ഏഴുവയസ്സുകാരി പീഡനത്തിനിരയായത് അഞ്ചു ദിവസം മുമ്പാണ്. സദാചാര പെലീസിനെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രിയും പൊലിസ് മേധാവിയും ഉത്തരവിട്ടതിനു പിന്നാലെയാണ് കനകക്കുന്നില്‍ തോളത്ത് കയ്യിട്ട ചെറുപ്പക്കാരനെയും യുവതിയെയും മ്യൂസിയം പൊലീസ് പിടികൂടിയത്.
കേരളത്തിലെ വിവിധ ജയിലുകളില്‍ കഴിയുന്ന 1850 കുറ്റവാളികളെ വിട്ടയയ്ക്കാന്‍ സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് നല്‍കിയ അപേക്ഷയില്‍ ബലാല്‍സംഗം, ലൈംഗികാതിക്രമങ്ങള്‍, മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍ തുടങ്ങി വിവിധ കുറ്റവാളികളുടെ പേരുകള്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
കൊച്ചി പോലൊരു മെട്രോ നഗരത്തില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവം നടന്ന് അഞ്ചു ദിവസം പിന്നിട്ടിട്ടും മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യാനാകാതെ വന്നതോടെ മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിനുനേരെ പ്രതിപക്ഷ വിമര്‍ശനം ശക്തമായി.
സംഭവം നടന്നതിനു പിന്നാലെ തന്നെ മുഖ്യപ്രതിയെ കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിച്ചിട്ടും പൊലീസിന് പ്രതിയെ പിടിക്കാന്‍ കഴിയാത്തതില്‍ ആഭ്യന്തര വകുപ്പിനുള്ളില്‍ തന്നെ പ്രതിഷേധമുണ്ട്. എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കപ്പെട്ടിട്ടും മുഖ്യപ്രതിയെ അറസ്റ്റ് ചെയ്യാനായില്ലെന്നത് ആഭ്യന്തരവകുപ്പിന്റെ വീഴ്ചയായിട്ടാണ് ദേശീയ മാധ്യമങ്ങളില്‍ വരെ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha






















