അഞ്ചാം ക്ലാസ്സുകാരിക്ക് മഞ്ച് വാങ്ങിക്കൊടുത്ത് കാമം തീര്‍ക്കുന്ന പോസ്റ്റിട്ട യുവാവ്; എട്ടാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചെന്നും അതിന്റെ ഫോട്ടോ സുഹൃത്തുക്കളെ മൊബൈലില്‍ കാണിച്ചു കൊടുത്തുവെന്നും വെളിപ്പെടുത്തല്‍

മുഹമ്മദ് ഫര്‍ഹാദ് എന്ന യുവാവ് താന്‍ ഒരു അഞ്ചാം ക്ലാസ്സുകാരിക്ക് മഞ്ച് വാങ്ങി കൊടുക്കാറുണ്ടെന്നും അവളോട് കാമം തോന്നാറുണ്ടെന്നും അവളുടെ സ്‌നേഹം അനുഭവിക്കാറുണ്ടെന്നും പറഞ്ഞ് ഫേസ്ബുക്കിലിട്ട കമന്റിനെ ചുറ്റിപ്പറ്റിയുള്ള വിഷയങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നത്. തുടര്‍ന്ന് ഫര്‍ഹാദിനെതിരെ വന്‍ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും വ്യാപകമാവുകയും ചെയ്തിരുന്നു. ഫര്‍ഹാദിനെതിരെ നിരവധിപ്പേര്‍ പോലീസിലും മറ്റും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഇതിനിടെ ഇയാളെ അനുകൂലിച്ചും ധാരാളം പേര്‍ രംഗത്തെത്തിയിരുന്നു. അതിലേറെയും സ്ത്രീകള്‍ ആയിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു. യൂണിവേഴ്‌സിറ്റി കോളേജില്‍ സദാചാര ആക്രമണത്തിന് ഇരയായി എന്നാരോപിച്ച് വന്‍ കോളിളക്കം ഉണ്ടാക്കിയ ജാനകി രാവണ്‍ എന്നറിയപ്പെടുന്ന യുവതിയും ഫര്‍ഹാദിന് പിന്തുണയുമായി എത്തിയിരുന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു.
ഇപ്പോഴിതാ ഫര്‍ഹാദിനെതിരെ മറ്റൊരു ആരോപണവുമായി ഒരു ഫേസ്ബുക്ക് പോസ്റ്റ് രംഗത്തെത്തിയിരിക്കുകയാണ്. നചികേതസ് എന്ന ഫേസ്ബുക്ക് ഐഡിയിലാണ് ഫര്‍ഹാദ് മുന്‍പ് ഒരു എട്ടാം ക്ലാസ്സുകാരിയെ പീഡിപ്പിച്ചെന്നും അതിന്റെ ഫോട്ടോ സുഹൃത്തുക്കളെ മൊബൈലില്‍ കാണിച്ചു കൊടുത്തുവെന്നും പറയുന്ന കുറിപ്പ് പുറത്തുവന്നിരുക്കുന്നത്. കൂട്ടുകാരെ വിശ്വസിപ്പിക്കാനാണ് ഇയാള്‍ ഫോട്ടോ പകര്‍ത്തി കാണിച്ചത് എന്നാണ് അതില്‍ നിന്നും മനസ്സിലാവുന്നത്. തൃശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജിന് അടുത്തുള്ള ഒരു മുറിയിലാണ് ഈ വെളിപ്പെടുത്തല്‍ അയാള്‍ നടത്തിയത് എന്നും നചികേതസ് പറയുന്നു. ആരോപണം തെറ്റെന്നു തോന്നിയാല്‍ തനിക്കെതിരെ കേസ് കൊടുക്കാനും നചികേതസ് തന്റെ പോസ്റ്റിലൂടെ വെല്ലുവിളിക്കുന്നുണ്ട്.

നചികേതസിന്റെ എഫ്ബി പോസ്റ്റിന്റെ പൂര്‍ണരൂപം:
കുറച്ചു നാളായി ഫേസ് ബുക്കില്‍ പ്രധാന വിഷയം പീഡോഫീലിയ എന്നതാണല്ലോ , ഞാന്‍ ഒരു ചെറിയ കഥ പറയാം .'രണ്ടു വര്ഷം മുന്നേ നടന്ന ഒരു സംഭവമാണ് , സ്ഥലം ത്രിശൂര്‍ ഫൈന്‍ ആര്‍ട്‌സ് കോളേജ് പരിസരം , അതിനു അടുത്തുള്ള ഒരു റൂമിലാണ് നമ്മുടെ കഥാനായകന്‍ താമസിക്കുന്നത് , അദ്ദേഹം എട്ടാം ക്ലാസില്‍ പഠിക്കുന്ന ഒരു കുട്ടിയെ സെക്ഷുലി അബ്യുസ് ച്യ്തതതിനെപ്പറ്റി സുഹൃത്തുക്കളോട് വര്ണിക്കുകയാണ്. അവളുടെ മുടിപ്പിന്നു വെക്കുന്ന പാട്ടയില്‍ നിന്നും അതെടുത്തു ഒളിച്ചു വെക്കും , അതെവിടെ എന്ന് ചോദിച്ചു അവള്‍ വരും , അവളെ കെട്ടിപ്പിടിച്ചു ലൈംഗികമായി 'ചൂഷണം' ചെയ്യും . പ്രസ്തുത കഥാപാത്രത്തിന്റെ വര്ണനക്കിടെ അദ്ദേഹം മൊബൈല്‍ ഫോണ്‍ എടുത്തു എടാ നോക്കിക്കേ , ചുമ്മാ പറയുവല്ല , ദാ ചിത്രങ്ങള്‍ . അവന്‍ ആ കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് കാണിക്കുന്നു ..' കഥ അവിടെ നില്‍ക്കട്ടെ ,
ഇയ്യിടെ ഫേസ് ബുക്കില്‍ ഒരു സ്റ്റാറ്റസ് , ഒരു ഉദാഹരണം ആയാണ് കഥാ നായകന്‍ സംഗതി അവതരിപ്പിക്കുന്നത് ,അഞ്ചു വയസ്സുകാരിക്ക് മഞ്ചു വാങ്ങിച്ചു കൊടുത്തു അവളുടെ പ്രേമം അവന്‍ അനുഭവിക്കുന്നു,
ഈ രണ്ടു കഥയിലെയും നായകന്‍ ഒരാളാണ് , അദ്ദേഹത്തിന്റെ പേര് മുഹമ്മദ് ഫര്‍ഹാദ് ..എനിക്ക് പറയാനുള്ളത് ഫര്‍ഹാദിനോടല്ല, ബാലപീഡനത്തിനു സൈന്ധാന്തിക ഭാഷ്യം ചമക്കുന്നവരോടാണ് ..നിങ്ങളെ എങ്ങിനെ വിശേഷിപ്പിക്കണം എന്നെനിക്കറിയില്ല , എന്റെ പരിമിതമായ അറിവ് വച്ച് മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തേക്കു വരുന്ന സമയത്തു രണ്ടു കാലുകള്‍ ഉണ്ടായിരുന്നെങ്കില്‍ എഴുന്നേറ്റു നിന്ന് തിരിഞ്ഞു നോക്കി , സംഗതി കൊള്ളാല്ലോ , പണിയാന്‍ പറ്റുമോ എന്ന് ചോദിക്കുന്ന ജന്മങ്ങളെ , നിങ്ങള്‍ ഈ പൊതു സമൂഹത്തിലേക്ക് തുറന്നു വിട്ട മാലിന്യങ്ങളുടെ ഭീകരത എത്രയാണ് എന്ന് നിങ്ങള്‍ക്കറിയാമോ?

ഇന്നലെ രാത്രി വളരെ വൈകി ഞങ്ങള്‍ സുഹൃത്തുക്കള്‍ നാല് പേര്‍ ഇതേക്കുറിച്ചു സംസാരിക്കുകയായിരുന്നു , കൂട്ടത്തില്‍ ഒരാള്‍ പറയുകയാണ് , കുട്ടിക്ക് താല്പര്യമുണ്ട് എങ്കില്‍ എന്താ കുഴപ്പം , എനിക്ക് കുട്ടികളുമായുള്ള ലൈംഗികത ഇഷ്ടമാണ്,അവരെ വേദനിപ്പിക്കാതെ ചെയ്യണം എന്ന് മാത്രം , എടാ , എന്റെ മോള്‍ക്ക് 11 വയസ്സ് ആണ് പ്രായം , നിനക്ക് അവളെ അങ്ങിനെ കാണാന്‍ പറ്റുമോ എന്ന ചോദ്യത്തിന് , എന്താ സംശയം , ആള്‍ക്കൂട്ടത്തിനു മുന്നില്‍ പറയില്ല എന്നെ ഉള്ളൂഎന്നാണ് അവന്റെ മറുപടി. ഈ പറയുന്നത് ഒരാള്‍ അല്ല , വികലമായ രൂപത്തില്‍ നിങ്ങള്‍ അവതരിപ്പിച്ച ഈ ചര്‍ച്ചയെ സൂക്ഷ്മതയോടെ നിരീക്ഷിക്കുന്ന ഇതുപോലുള്ള ആയിരങ്ങളുണ്ട് നമുക്ക് ചുറ്റും.നാല് വര്‍ഷമായി അടുത്ത് പരിചയമുണ്ടായിട്ടും അവനില്‍ ഇങ്ങിനെ ഒരാള്‍ ഉള്ളതിനെ മനസിലാക്കാന്‍ ഇപ്പോഴാണ് സാധിച്ചത് , സ്വാഭാവിക ജൈവിക ചോദനയാണ് ,അത് റദ്ദ് ചെയ്യുന്നത് സമൂഹത്തെ ഭയന്ന് ആണ് എന്ന് വളരെ നിസാരമായി അവന്‍ പറഞ്ഞ ആ മറുപടി യുടെ മുഴക്കം ഇത് എഴുതുമ്‌ബോഴും കാതില്‍ നിന്നും പോവുന്നില്ല.
ഇവര്‍ക്ക് മുകളില്‍ ഈ സമൂഹത്തിന്റെ ഇടപെടലുകള്‍ കൂടിയില്ല എങ്കില്‍ എന്തായിരിക്കും സംഭവിക്കുക. ഇന്നു ലൈംഗികാതിക്രമം സഹിക്കാനാവാതെ തൂങ്ങി മരിച്ച ഒരു പതിനൊന്നുകാരിയുടെ ചിത്രമാണ് മനസ്സില്‍ അങ്ങനെ ചിന്തിക്കുമ്‌ബോള്‍ നിറയുന്നത്. നിങ്ങളുടെ ദുഷിച്ച മനസ്സും ദുഷിച്ച തിയറിയും ഇത്തരക്കാര്‍ എങ്ങനെ മുതലെടുക്കും എന്നതിന്റെ ഉദാഹരണമാണ് ഫര്‍ഹാദ്. കുഞ്ഞുങ്ങളോടെങ്കിലും അലിവുണ്ടാവാത്ത ഇവരെയൊക്കെ കയറഴിച്ചു വിടാതിരിക്കാന്‍ ആധുനിക സമൂഹത്തിലെ മനുഷ്യരെന്ന നിലയില്‍ നാം ഇടപെട്ടേ മതിയാവൂ
എന്‍ ബി :-
അമാനവര്‍ സ്റ്റേറ്റ് നെ ഒക്കെ ഡിപെന്‍ഡ് ചയ്ട് പരാതി ഒക്കെ കൊടുക്കുമോ എന്നറിയില്ല , അടിസ്ഥാനമില്ലാത്ത കള്ള ആരോപണം ആണ് എങ്കില്‍ ധൈര്യമായി സൈബര്‍ സെല്ലിനെ സമീപിക്കാം.സൈബര്‍ സെല്ലിന്റെ ലിങ്ക് താഴെ ഇടുന്നു.
റഫീഖ് ഇബ്രാഹിം Shafeeque Salman K
Rafeekparoli Paroli
Ribin Shahana Kareem Maya Leela Anupama Mohan Reena Philipm
Preetha GP Sreechithran Mj
https://www.facebook.com/Malayalivartha


























