പന്തീരങ്കാവില്‍ വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

പന്തീരങ്കാവില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ചാക്ക് നിറയെ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പന്തീരങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിന്റെ ചുറ്റുമതില്‍ തകര്‍ന്ന് വീണപ്പോഴാണ് ഉപേക്ഷിച്ച നിലയില്‍ ഐ.ഡി കാര്‍ഡുകള്‍ കണ്ടെത്തിയത്. 926 കാര്‍ഡുകളാണ് നനഞ്ഞ് നശിച്ച നിലയില്‍ കണ്ടെത്തിയത്. പന്തീരങ്കാവ് വില്ലേജ് പരിധിയിലുള്ള പഴയ 131ാം ബൂത്തിലെ കാര്‍ഡുകളാണ് കൂടുതലുള്ളത്. സമീപത്തെ ചില ബൂത്തുകളിലെ കാര്‍ഡുകളും കൂട്ടത്തിലുണ്ട്. മുന്‍ ബൂത്ത് ലെവല്‍ ഓഫീസറായി പ്രവര്‍ത്തിച്ചിരുന്ന ആളിന്റെ വീടിന്റെ പിന്‍വശത്താണ് ഈ പറമ്പെന്നാണ് വിവരം.
സ്ഥലത്ത് പൊലീസും വില്ലേജ് ഉദ്യോഗസ്ഥരും പരിശോധന നടത്തി. 2015 വരെയുള്ള കാലയളവില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് വിതരണം ചെയ്ത കാര്‍ഡുകളാണെന്നും പുതിയ കാര്‍ഡ് നല്കിയപ്പോള് തിരിച്ചെടുത്തതാവാം എന്നുമാണ് പന്തീരങ്കാവ് പൊലീസിന്റെയും വില്ലേജ് ഓഫീസ് അധികൃതരുടെയും നിഗമനം. കളക്ടറേറ്റില്‍ തിരിച്ചെത്തിക്കേണ്ട പഴയ കാര്‍ഡുകള്‍ ഉപേക്ഷിച്ചതാവാനാണ് സാദ്ധ്യതയെന്ന് വില്ലേജ് ഓഫീസര്‍ പറഞ്ഞു. കണ്ടെത്തിയ കാര്‍ഡുകള്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഇലക്ഷന് വിഭാഗത്തിന് കൈമാറി.
https://www.facebook.com/Malayalivartha
























