വികസിത ഭാരതം എന്നത് സാമ്പത്തിക വളർച്ച മാത്രമല്ല, പൗരർക്കെല്ലാം സുരക്ഷയും അവസരങ്ങളും അന്തസ്സോടെയുള്ള ജീവിതവും ഉറപ്പാക്കുന്നതാണ്... സായുധസേനകളെ ശക്തിപ്പെടുത്തുന്നതിലും സമുദ്രശേഷി വർധിപ്പിക്കുന്നതിലും ഇന്ത്യ അതിവേഗം പുരോഗതി കൈവരിക്കുകയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു....

സമുദ്രശേഷി വർധിപ്പിക്കുന്നതിലും സായുധസേനകളെ ശക്തിപ്പെടുത്തുന്നതിലും ഇന്ത്യ അതിവേഗം പുരോഗതി കൈവരിക്കുകയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. ഏഴിമല ഇന്ത്യൻ നാവിക അക്കാദമിയിൽ പാസിങ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ചശേഷം സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. കടലിലെ സേവനം ജനങ്ങളുടെ സുരക്ഷയുമായും സമൃദ്ധിയുമായും ബന്ധപ്പെട്ടിരിക്കുന്നു.
വികസിത ഭാരതം എന്നത് സാമ്പത്തിക വളർച്ച മാത്രമല്ല, പൗരർക്കെല്ലാം സുരക്ഷയും അവസരങ്ങളും അന്തസ്സോടെയുള്ള ജീവിതവും ഉറപ്പാക്കുന്നതാണെന്നും രാഷ്ട്രപതി. 69 വനിതാ ഓഫീസർമാർ ഉൾപ്പെടെ 427 ഓഫീസർ ട്രെയിനികൾ ശരത്കാല ടേം പാസിങ് ഔട്ട് പരേഡിൽ പങ്കെടുത്തു.
സൗഹൃദ വിദേശരാജ്യങ്ങളിൽ നിന്നുള്ള 18 പേരും പരിശീലനം പൂർത്തിയാക്കിയവരിൽ ഉൾപ്പെടുന്നു. ഗവർണർ ഓം പ്രകാശ് മാഥൂർ, നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, ദക്ഷിണ നാവിക കമൻഡാൻഡ് ഫ്‌ലാഗ് ഓഫീസർ കമാൻഡിങ്-ഇൻ-ചീഫ് വൈസ് അഡ്മിറൽ സമീർ സക്സേന, ഇന്ത്യൻ നേവൽ അക്കാദമി കമൻഡാന്റ് വൈസ് അഡ്മിറൽ അലോക് ആനന്ദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഗവർണർ, മന്ത്രി റോജി എം. ജോൺ, രാജ്മോഹൻ ഉണ്ണിത്താൻ എം.പി., വി. കുഞ്ഞികൃഷ്ണൻ എം.എൽ.എ. എന്നിവർ രാഷ്ട്രപതിയെ യാത്രയയക്കാനെത്തി. ഏഴിമലയിൽ നിന്ന് കണ്ണൂർ വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതി വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ മിസോറമിലേക്ക് തിരിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha
























