കര്‍ണാടകയില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം

കര്‍ണാടകയില്‍ ബംഗളൂരു-മൈസൂരു എക്‌സ്പ്രസ് വേയിലുണ്ടായ വാഹനാപകടത്തില്‍ മലയാളികളായ രണ്ടുപേര്‍ മരിച്ചു. കോഴിക്കോട് അരീക്കോട് സ്വദേശി ലിഫൈന്‍ മുഹമ്മദ് നിയിസ്, ഒരു യുവതി എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പം യാത്ര ചെയ്തിരുന്ന കോഴിക്കോട് അരക്കിണര്‍ സ്വദേശി ബേസില്‍ മുഹമ്മദ് അലി ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.
മണ്ഡ്യ സ്‌റ്റേഷന്‍ പരിധിയിലായിരുന്നു അപകടം. കോഴിക്കോട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ഥാര്‍ ജീപ്പ്, മണല്‍ കയറ്റിപ്പോയ ലോറിക്ക് പിന്നിലിടിച്ചാണ് അപകടമുണ്ടായത്. മണല്‍ കയറ്റിവന്ന ലോറിയെ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നെത്തി തടയുകയായിരുന്നു. അപ്രതീക്ഷിതമായി ലോറി നിര്‍ത്തിയതോടെ പിന്നിലൂടെ വന്ന ഥാര്‍ ഇതിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
https://www.facebook.com/Malayalivartha
























