മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ഏപ്രില്‍ 12ന്; ഫലപ്രഖ്യാപനം 17 ന്

മലപ്പുറം ലോക്‌സഭാമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പി ഏപ്രില്‍ 12 ന് നടത്താന്‍ ഇലക്ഷന്‍ കമ്മീഷന്‍ തീരുമാനിച്ചു. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്നാണ് മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 23 വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന 27ന് നടക്കും. പത്രിക പിന്‍വലിക്കുന്നിനുള്ള തീയതി മാര്‍ച്ച് 29 ആണ്. ഏപ്രില്‍ 17 നാണ് വോട്ടെണ്ണല്‍. സംസ്ഥാനം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉപതിരഞ്ഞെടുപ്പാണിത്.
അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ നിയമസഭാ മണ്ഡലമായ ആര്‍.കെ.നഗറിലും ഏപ്രില്‍ 12നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജമ്മുകശ്മീരിലെ രണ്ടു ലോക്‌സഭാ മണ്ഡലങ്ങളിലേക്കും വിവിധ സംസ്ഥാനങ്ങളിലെ 12 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
ഉപതിരഞ്ഞെടുപ്പിന് പാര്‍ട്ടി ഒരുങ്ങിക്കഴിഞ്ഞതായി മുസ്!ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് വ്യക്തമാക്കി. സ്ഥാര്‍ഥിയെ ഉടന്‍ തീരുമാനിക്കും. മുന്നണിക്കുള്ളില്‍ പ്രാദേശികമായി നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും മജീദ് വ്യക്തമാക്കി.
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ കുഴഞ്ഞുവീണ ഇ.അഹമ്മദ് എംപി, ഫെബ്രുവരി ഒന്നിന് ഡല്‍ഹിയിലെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലാണ് അന്തരിച്ചത്. പൊതുബജറ്റിന്റെ തിയതി നീട്ടാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ആശുപത്രി അധികൃതര്‍ അഹമ്മദിന്റെ മരണവിവരം മറച്ചുവച്ചുവെന്ന ആരോപണം വലിയ വിവാദത്തിനും കാരണമായിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയുടെ വിയോഗം നിമിത്തം ഒഴിവുവന്ന ആര്‍കെ നഗര്‍ നിയമസഭാ മണ്ഡലത്തിലേക്കും ഇതേ ദിവസം തന്നെയാകും വോട്ടെടുപ്പു നടക്കുക. സീറ്റ് ഒഴിഞ്ഞുകിടക്കുന്ന ജമ്മു കശ്മീരിലെ അനന്ത്‌നാഗിലും ഇതേ ദിവസങ്ങളില്‍ തന്നെയാകും വോട്ടെടുപ്പും ഫലപ്രഖ്യാപനവും നടത്തുക.
https://www.facebook.com/Malayalivartha


























