പള്‍സര്‍ സുനിയെ കണ്ടവരുണ്ടോ? കേട്ടവരുണ്ടോ?

ചലച്ചിത്ര നടിയെ പീഡിപ്പിച്ച പള്‍സര്‍ സുനി എവിടെ..? ദിവസങ്ങളായി പള്‍സര്‍ എന്ന മാന്യ ദേഹത്തെ കുറിച്ച് എന്തെങ്കിലും കേട്ടിട്ട്.
നടിയുടെ നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയതായി പറയപ്പെടുന്ന മൊബൈല്‍ ഫോണിനെയും ടാബ്‌ലെറ്റിനെയും കുറിച്ച് വിവരവും ലഭിച്ചിട്ടില്ല. സദാചാര പോലീസും ചലച്ചിത്ര അവാര്‍ഡുമൊക്കെ വന്നതോടെ മാധ്യമങ്ങള്‍ നടിയുടെ കഥ മറന്നു. യഥാര്‍ത്ഥത്തില്‍ മാധ്യമങ്ങളാണ് കേരളത്തില്‍ വാര്‍ത്തകള്‍ നിലനിര്‍ത്തുന്നത്. മാധ്യമങ്ങള്‍ വിചാരിച്ചാല്‍ വാര്‍ത്തകള്‍ വിവാദങ്ങളായി നില നില്‍ക്കും.. ഇല്ലെങ്കില്‍ അതേ വേഗതയില്‍ മറക്കും.
മാധ്യമങ്ങള്‍ മറക്കന്നതു വരെ സര്‍ക്കാര്‍ കാത്തിരിക്കാറുണ്ട്. നടീ പീഡനത്തിന്റെ കാര്യത്തിലും അതാണ് സംഭവിക്കുന്നത്. പീഡനവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തകളും പുറത്തുവിടരുതെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
മാധ്യമങ്ങളാണ് കേരളത്തിന്റെ പ്രതിപക്ഷം. എന്നാല്‍ വാര്‍ത്തകള്‍ക്ക് വേണ്ടിയുള്ള മത്സരത്തില്‍ മാധ്യമങ്ങള്‍ പലതും വിഴുങ്ങാറുണ്ട്. ദൃശ്യമാധ്യമങ്ങളാണ് തമ്മില്‍ ഭേദം. എന്നാല്‍ അവരും സൗകര്യപൂര്‍വം വിഷമങ്ങള്‍ മറക്കാന്‍ വിദഗ്ദ്ധരാണ്.
നഗ്‌നചിത്രം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ ലഭിക്കുന്നതിനോട് പോലീസിന് ഒരു താത്പര്യവുമില്ല. അതിന് പിറകെ പോകാനുളള താത്പര്യവും പോലീസിനില്ല. തങ്ങള്‍ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും സംഭവം കിട്ടിയില്ലെന്ന് വരുത്തി തീര്‍ക്കണം.
മൊബൈല്‍ ഫോണ്‍ കിട്ടാതിരുന്നാല്‍ മാത്രമേ പോലീസിന് കേസ് അവസാനിപ്പിക്കാന്‍ കഴിയുകയുള്ളു. ഒരു തെളിവും പാടില്ല. നടിയുടെ ശാരീരിക വൈദ്യ പരിശോധന സംഭവം നടന്നതിന്റെ പിറ്റേന്നത്തേക്ക് മാറ്റിയതും അത് കൊണ്ടാണ്. ചുരുക്കത്തില്‍ പള്‍സര്‍ സുനി രക്ഷപ്പെടുകയും കേസില്‍ ഉള്‍പ്പെട്ട ഉന്നതര്‍ ഊരി പോവുകയും ചെയ്യും.
ഇക്കാര്യത്തില്‍ മാധ്യമങ്ങളുടെ വായടപ്പാക്കാന്‍ ശ്രമം നടന്നോ എന്നും സംശയമുണ്ട്. ദൃശ്യമാധ്യമങ്ങള്‍ ജീവിക്കുന്നതു തന്നെ സിനിമാ സംബന്ധിയായ പരസ്യങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ്. സിനിമാക്കാരെ തൊട്ടാല്‍ പരസ്യം വഴിയുള്ള വരുമാനം മുടങ്ങും. ഉന്നത സിനിമാക്കാര്‍ ഇടപെട്ടാല്‍ വിഷയം തീരാവുന്നതേയുള്ളൂ.
https://www.facebook.com/Malayalivartha


























