Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

നിയമസഭയില്‍ വാടാ പോടാ വിളി; ഭരണ പക്ഷവും പ്രതിപക്ഷവും പരാജയം, കേരളത്തിനിത് കെട്ടകാലം

09 MARCH 2017 03:27 PM IST
മലയാളി വാര്‍ത്ത

നരാധമന്മാരുടെ മൃഗീയ ക്രൂരതകളില്‍ കേരളം കേഴുമ്പോള്‍, പോലീസ് നിഷ്‌ക്രിയമാകുമ്പോള്‍, ആഭ്യന്തര മന്ത്രി നിര്‍ജ്ജീവമാകുമ്പോള്‍ പ്രതിപക്ഷവും പരാജയമാകുന്നു. നിയമസഭയിലെ വാടാപോടാ വിളിയല്ല സമൂഹത്തില്‍ ഫലപ്രദമായ ഇടപെടലുകളാണ് ജനങ്ങളാഗ്രഹിക്കുന്നത്. പോലീസ് ശവം പോലെയായി എന്ന് പറയുന്നതാണ് ശരി. പ്രതിപക്ഷ നേതാവിനെ ഈ പീഡന പരമ്പരകളില്‍ നോക്കു കുത്തിയാകാനേ കഴിയുന്നുള്ളൂ. സജീവമായ ഇടപെടലുകളോ സമര പരിപാടികളോ ഇല്ല, ജനാധിപത്യം എല്ലാ അര്‍ത്ഥത്തിലും നിര്‍ജ്ജീവമാകുന്നു. ജനങ്ങള്‍ പരിഭ്രാന്തിയിലും. സ്ത്രീ സുരക്ഷ നല്‍കാനാകാത്ത കുഞ്ഞുങ്ങളെ സംരക്ഷിക്കാനാകാത്ത, വ്യക്തി സ്വാതന്ത്ര്യങ്ങളെ പത്തലുകൊണ്ടടിച്ചോടിക്കുന്നവരെ നിയന്ത്രിക്കാനാവാതെ ആഭ്യന്തര വകുപ്പ് പരാജയമാകുന്നു. പ്രതിപക്ഷവും പ്രതിപക്ഷമേതാവും ഏറ്റവും പരിതാപകരമായ അവസ്ഥയിലും.

ശിവസേനയുടെ സദാചാര ഗുണ്ടകള്‍ക്ക് പോലീസ് ഒത്താശ ചെയ്തതിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ നിയമസഭയ കയ്യങ്കാളിയിലേക്ക് നീങ്ങി. വാടാ പോടാ വിളികളോടെ എംഎല്‍എമാര്‍ മുഖാമുഖം വന്നപ്പോള്‍ ഒരുവേള സഭാ നടുത്തളം കയ്യാങ്കളിയോളമെത്തി. കെഎം മാണിയുടെ ബജറ്റ് അവതരണ സമയത്തെ ബഹളത്തോട് അടുക്കും വിധമായിരുന്നു സഭയിലെ സംഭവങ്ങള്‍. ഇതേ തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു.

ശിവസേനയെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശമാണ് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. ഇതോടെ സഭ സംഘര്‍ഷഭരിതമായി പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തിലിറങ്ങി സ്പീക്കറുടെ ഡയസിനടുത്തേക്ക് നീങ്ങി. ഒപ്പം ഭരണപക്ഷ എംഎല്‍എമാരും നടുത്തളത്തിലേക്ക് കുതിച്ചു. പ്രതിപക്ഷത്തു നിന്ന് ഹൈബി ഈഡനാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്.

പൊലീസിന്റെ സംരക്ഷണത്തില്‍ ഗുണ്ടകള്‍ അഴിഞ്ഞാടിയെന്നായിരുന്നു ഹൈബിയുടെ ആരോപണം. സഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് മുഖ്യമന്ത്രി സഭയില്‍ സമ്മതിച്ചു. മരത്തണലില്‍ ഇരുന്ന സ്ത്രീകളേയും പുരുഷന്‍മാരേയും ശിവസേനക്കാര്‍ അടിച്ചോടിച്ചു. പൊലീസ് ശിവസേനക്കാരെ തടഞ്ഞില്ലെന്നും മുഖ്യമന്ത്രി സമ്മതിച്ചു. രാഷ്ട്രീയക്കാരെന്ന പരിഗണന ശിവസേനയ്ക്ക് നല്‍കില്ല. സാദാചാര ഗുണ്ടകള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. കാപ്പ പ്രയോഗിക്കാനും തയ്യാറാണ്. സദാചാര ഗുണ്ടകള്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകിയാല്‍ പൊലീസിനെതിരേയും നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.


പൊലീസിന് വീഴ്ച സംഭവിച്ചുവെന്ന് മുഖ്യമന്ത്രി സമ്മതിച്ചുവെങ്കിലും അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിപക്ഷം തൃപ്തരായില്ല. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വാക്കൗട്ട് പ്രസംഗത്തില്‍ വന്ന പരാമര്‍ശത്തോടെയാണ് സംഘര്‍ഷത്തിലേക്ക് നടന്ന സംഭവങ്ങള്‍ അരങ്ങേറിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് പൂജയ്ക്ക് കൊണ്ടുവന്ന 15000 ലിറ്റര്‍ വെള്ളം പൊലീസ് നോക്കി നില്‍ക്കെ സദാചാര ഗുണ്ടകള്‍ ഒഴുക്കി കളഞ്ഞുവന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇത് ഭരണപക്ഷത്തെ പ്രകോപിപ്പിച്ചു. ഗുരുവായൂര്‍ എംഎല്‍എയായ സിപിഐഎമ്മിലെ കെവി അബ്ദുള്‍ഖാദര്‍ രമേശ് ചെന്നിത്തലയുടെ ആരോപണം നിഷേധിച്ചു. ചാവക്കാട് നിന്ന് കൊണ്ടുവന്ന വെള്ളം ഒഴുക്കി കളഞ്ഞത് കോണ്‍ഗ്രസിലെയും ലീഗിലയും നഗരസഭാ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തിലായിരുന്നു എന്നായിരുന്നു കെവി അബ്ദുള്‍ ഖാദറിന്റെ വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (6 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (6 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (6 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (7 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (7 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (7 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (7 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (7 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (7 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (7 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (7 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (7 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (8 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (8 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (9 hours ago)

Malayali Vartha Recommends