Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആറ്റുകാല്‍ പൊങ്കാല മഹോത്സവം: ഭക്ഷ്യസുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

10 MARCH 2017 12:07 PM IST
മലയാളി വാര്‍ത്ത

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ വരുന്ന കച്ചവടസ്ഥാപനങ്ങള്‍, ഹോട്ടലുകള്‍, റെസ്‌റ്റോറന്റുകള്‍, ബേക്കറികള്‍ തുടങ്ങിയവ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

ഉത്സവവുമായി ബന്ധപ്പെട്ട് അന്നദാനം നടത്തുന്നവരും താത്കാലിക വില്പന നടത്തുന്നവരും നിര്‍ബന്ധമായും ഭക്ഷ്യസുരക്ഷാ രജിസ്‌ട്രേഷന്‍ എടുക്കണം. ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷന്‍ എടുക്കുന്നതിന് ഒരു ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും നൂറ് രൂപ ഫീസും സഹിതം ഏതെങ്കിലും അക്ഷയ സെന്റര്‍ വഴി അപേക്ഷിക്കാം. ആറ്റുകാല്‍ ക്ഷേത്ര സമീപത്തുള്ള കണ്‍ട്രോള്‍ റൂമില്‍ നിന്നും രജിസ്‌ട്രേഷന്‍ എടുക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ എടുക്കുന്നവര്‍ക്ക് മാത്രമേ പ്രവര്‍ത്തനാനുമതി ലഭിക്കുകയുള്ളൂ.

ഉത്സവവുമായി ബന്ധപ്പെട്ട് കൃത്രിമ മധുരപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത ജ്യൂസ്, ഐസ് മിഠായി, എന്നിവയുടെ വില്പനയില്‍ നിന്നും എല്ലാ വ്യാപാരികളും താത്കാലിക കച്ചവടക്കാരും ഒഴിഞ്ഞുനില്‍ക്കണം. ഇത്തരം വില്പന അഞ്ച് ലക്ഷം രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റമാണ്.

പഞ്ഞിമിഠായി, ഐസ് മിഠായി എന്നിവ വാങ്ങി കഴിക്കാതിരിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണം. ഉത്സവകാലത്ത് ഭക്ഷ്യ വില്പനസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് തിരുവനന്തപുരം ജില്ലാ ഫുഡ് സേഫ്റ്റി അസിസ്റ്റന്റ് കമ്മീഷണറുടെയും അസിസ്റ്റന്റ് കമ്മീഷണര്‍ (ഇന്റലിജന്‍സിന്റെയും) നേതൃത്വത്തില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.

സുരക്ഷിതമായ ആഹാരം എല്ലാവര്‍ക്കും ലഭിക്കുന്നതിനായി ഫുഡ് സേഫ്റ്റി വകുപ്പ് സ്വീകരിക്കുന്ന നടപടികളോട് കച്ചവടക്കാരും പൊതുജനങ്ങളും ഭക്തജനങ്ങളും പൂര്‍ണമായി സഹകരിക്കണമെന്ന് അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അറിയിച്ചു.

ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട എല്ലാ പരാതികളും 1800 425 1125 എന്ന ടോള്‍ഫ്രീ നമ്പരിലോ 8943346526, 8943346528, 8943346195 എന്നീ നമ്പരുകളിലോ അറിയിക്കാം. പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ഉണ്ടാകുന്ന പരാതികള്‍ ആറ്റുകാല്‍ ക്ഷേത്ത്രിനു സമീപത്തുള്ള ഫുഡ് സേഫ്റ്റി കണ്‍ട്രോള്‍ റൂമിലും അറിയിക്കാം.



അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ലഹരിമരുന്ന് നല്‍കി 24 വയസ്സുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി  (3 hours ago)

മലപ്പുറത്ത് രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു  (4 hours ago)

നീറ്റ് പുനഃപരീക്ഷ പുനഃപരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡുകള്‍ പ്രസിദ്ധീകരിച്ചു  (4 hours ago)

ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ ആക്രമണം : യു.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇറാന്‍  (5 hours ago)

പ്രവാസി യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (7 hours ago)

തെലങ്കാനയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നല്‍കിയ വാക്ക് പാലിച്ച് വിജയ്‌യും രശ്മികയും  (7 hours ago)

ജീവിതത്തില്‍ ഒരിക്കലും മറയ്ക്കാന്‍ കഴിയാത്ത അനുഭവം തുറന്ന് പറഞ്ഞ് മധുബാല  (8 hours ago)

ബഞ്ചി ജംപിനിടെ 130 അടി താഴ്ചയിലേക്ക് വീണ് 21കാരിക്ക് ദാരുണാന്ത്യം  (8 hours ago)

അഞ്ചുവര്‍ഷത്തെ നിയമപോരാട്ടം: വിവാഹമോചന രേഖകള്‍ കീറിയെറിഞ്ഞ് ഭര്‍ത്താവിനെ കെട്ടിപ്പിടിച്ച് കരഞ്ഞ് ഭാര്യ  (8 hours ago)

സ്വര്‍ണക്കൊള്ളക്കേസില്‍ എസ്‌ഐടി സംഘം ശബരിമലയില്‍  (9 hours ago)

വൈസ് ചാന്‍സര്‍മാര്‍ ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത് ഏത് ചട്ടപ്രകാരമാണ് തെറ്റാകുന്നത്: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി മുരളീധരന്‍ എംഎല്‍എ  (9 hours ago)

മോഹന്‍ഭഗവതിന്റെ പരിപാടിയില്‍ സര്‍വ്വകലാശാലാ വിസിമാര്‍ പങ്കെടുത്ത സംഭവം; ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (9 hours ago)

ആര്‍എസ്എസിനൊപ്പം രാജ്യത്ത് പ്രവർത്തനം തുടങ്ങിയ കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ന് ഏത് നിലയിലാണെന്നത് ഓർക്കുന്നത് നല്ലത്; ആര്‍എസ്എസ് നിരോധിത സംഘടനയല്ലെന്ന് വി.മുരളീധരന്‍ എംഎല്‍എ  (9 hours ago)

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (9 hours ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (10 hours ago)

Malayali Vartha Recommends