ആണും പെണ്ണും ഒന്നിച്ചിരിക്കുന്നതിന് വിലക്ക്; കൊല്ലം ഫാത്തിമ മാതാ കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം കത്തുന്നു

ലിംഗ വിവേചനത്തിനും, വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണ രീതിയിലെ നിയന്ത്രണങ്ങള്‍ക്കുമെതിരെ കൊല്ലം ഫാത്തിമ മാതാ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ സമരം ആരംഭിച്ചു.ക്യംപസില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ചിരിക്കുന്നതും പെണ്‍കുട്ടികള്‍ ലെഗ്ഗിങ്ങ്‌സ് ഉള്‍പെടെയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിലും കോളേജില്‍ വിലക്കുണ്ടെന്നും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
ഒഴിവ് സമയങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ അവര്‍ക്ക് മാത്രമായി അനുവദിച്ച് നല്‍കിയിട്ടുള്ള സ്ഥലത്തെ ഇരിക്കാവു. ലഗിന്‍സ് ധരിക്കാന്‍ പാടില്ല, ഏത് വസ്ത്രമാണെങ്കിലും ഷാള്‍ ധരിച്ചിരിക്കണം, ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തടുത്ത് ഇരിക്കാന്‍ പാടില്ല ഇങ്ങനെ നീളുന്നു കൊല്ലം ഫാത്തിമാ മാതാ കോളേജിലെ നിയന്ത്രണങ്ങള്‍. വസ്ത്രധാരണ രീതിയുടെ പേരില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്നതും, ഇന്റേണല്‍ എക്സാമുകളുടെ പേരില്‍ അമിത ഫീസ് ഈടാക്കുന്നതും, ഉള്‍പെടെ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. 11 ആവശ്യങ്ങളാണ് പ്രിന്‍സിപ്പലിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിക്കുന്നത്.
നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നത് വരെ സമരം എന്ന നിലപാടിലാണ് വിദ്യാര്‍ത്ഥികള്‍. ആവശ്യങ്ങളുന്നയിച്ച് പ്രിന്‍സിപ്പാളിനെ വിദ്യാര്‍ത്ഥികള്‍ ഉപരോധിച്ചു.അതേസമയം വര്‍ഷങ്ങളായി തുടരുന്ന നിയന്ത്രണങ്ങളും സംവിധാനങ്ങളും മാത്രമെ കോളേജിലുള്ളു എന്നും, ഇവ മാറ്റണമെങ്കില്‍ മാനേജ്മെന്റ് തല തീരുമാനം വേണമെന്നും പ്രിന്‍സിപ്പില്‍ വില്‍സന്റ് നെറ്റോ പറഞ്ഞു.
https://www.facebook.com/Malayalivartha