സംസ്ഥാനത്തെ അക്രമസംഭവങ്ങളില്‍ കേരളാ പോലീസിനെ വീണ്ടും വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍ രംഗത്ത്

മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യണമെന്ന കാര്യത്തില്‍ നിര്‍ബന്ധമില്ലെന്നും വി.എസ് പറഞ്ഞു. പോലീസിന്റെ വീഴ്ചകള്‍ പലതവണ താന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും സര്‍ക്കാരിന് രാഷ്ട്രീയ ഇച്ഛാശക്തയോടെ പോലീസിനു മേല്‍ നിയന്ത്രണം കൊണ്ടുവരാന്‍ കഴിയണമെന്നും വി.എസ് വ്യക്തമാക്കി.
ഒരു ജനാധിപത്യ സംവിധാനത്തില്‍ സ്വതന്ത്ര്യമായും നീതിപൂര്‍വമായും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം പോലീസിന് നല്‍കുന്നതാണ് ഉചിതം. അതിന്റെ അര്‍ത്ഥം അനിയന്ത്രിതമായ അധികാര പ്രയോഗത്തിന് പോലീസിനെ കയറൂരി വിടണം എന്നല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആഭ്യന്തരം മുഖ്യമന്ത്രിയുടെ കയ്യില്‍ ആയിരുന്നില്ലല്ലോ. സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് വേണമെന്ന് തീരുമാനിച്ച ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരത്തിലുണ്ട് എന്നതുകൊണ്ടു മാത്രം അതിക്രമങ്ങള്‍ കുറയില്ല എന്ന് ചൂണ്ടിക്കാട്ടുന്നതാണ് അടുത്തിടെയുണ്ടായ സംഭവങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്നും വി.എസ് വിശദീകരിക്കുന്നു...
https://www.facebook.com/Malayalivartha