കൃഷ്ണദാസിന്റെ പണം കണ്ട് പോലീസ് വാലാട്ടരുത്; ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തില്‍ ജിഷ്ണുവിന്റെ അമ്മ മഹിജയുടെ പ്രതികരണം

ജിഷ്ണുവിന്റെ മരണം സംബന്ധിച്ച അന്വേഷണത്തില്‍ പൊലീസ് കാക്കിയുടെ വിലകാണിക്കണമെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ. പി.കൃഷ്ണദാസിന്റെ പണം കണ്ട് പൊലീസ് വാലാട്ടരുത്, ഇപ്പോള്‍ ഉള്ളതിനേക്കാള്‍ വലിയ തെളിവാണ് ലഭിക്കേണ്ടതെന്നും ജിഷ്ണുവിന്റെ അമ്മ പറഞ്ഞു.
നെഹ്‌റു കോളേജിന്റെ ഇടിമുറിയില്‍ കണ്ട രക്തക്കറ ജിഷ്ണുവിന്റെ രക്തഗ്രൂപ്പില്‍ പെട്ടത് തന്നെയാണെന്നുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് ജിഷ്ണുവിന്റെ അമ്മ മഹിജയുടെ പ്രതികരണം.
തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് രക്തക്കറ ഒ പോസിറ്റീവ് ബ്ലഡ് ഗ്രൂപ്പില്‍ പെടുന്നതാണെന്ന് സ്ഥിരീകരിച്ചത്.ഇതോടയൊണ് രക്തക്കറ ജിഷ്ണുവിന്റെതാണെന്ന സംശയം കൂടുതല്‍ ബലപ്പെട്ടത്. ഇത് ഉറപ്പിക്കാന്‍ ഡി.എന്‍.എ ടെസ്റ്റ് ആവശ്യമാണ്. ജിഷ്ണു പ്രണോയിയുടെ ബ്ലഡ് ഗ്രൂപ്പും ഒ പോസിറ്റീവായിരുന്നു. പാമ്പാടി നെഹ്‌റു കോളെജിലെ പി.ആര്‍.ഒ ആയ സഞ്ജിത്ത് വിശ്വനാഥന്റെ മുറിയില്‍ നിന്നുമാണ് രക്തക്കറ കണ്ടെത്തിയിരുന്നത്.
ജിഷ്ണുവിനെ കൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാണെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് ജിഷ്ണുവിന്റെ ബന്ധുക്കളുടെ വാദം. ഇപ്പോള്‍ പുറത്തുവരുന്ന തെളിവുകളെല്ലാം അതിലേക്ക് സൂചന നല്‍കുന്നതാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
കോളെജിലെ ഇടിമുറിയില്‍ വെച്ച് ജിഷ്ണുവിന് മര്‍ദ്ദനമേറ്റിരുന്നെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ജിഷ്ണുവിന്റെ മൃതദേഹത്തില്‍ക്കണ്ട മുറിവുകള്‍ ഈ മര്‍ദ്ദത്തിന്റെ ഭാഗമാണെന്നും ബന്ധുക്കളും സഹപാഠികളും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ജിഷ്ണുവിനെ മര്‍ദ്ദിച്ചിട്ടില്ലെന്ന നിലപാടാണ് കോളെജ് അധികൃതര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ഇടിമുറിയില്‍ പരിശോധന നടത്തിയ പൊലീസ് രക്തക്കറ കണ്ടെടുക്കുകയായിരുന്നു. ഇതോടെ ജിഷ്ണുവിന് മര്‍ദ്ദനമേറ്റെന്ന സംശയം ബലപ്പെട്ടു.
ജിഷ്ണുവിന്റെ കൈയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നു. ജിഷ്ണുവിനെ വൈസ് പ്രിന്‍സിപ്പലിന്റെ റൂമില്‍ വച്ച് മര്‍ദ്ദിച്ചതായി ബന്ധുക്കളും ആരോപിച്ചിരുന്നു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിലും ഇക്കാര്യത്തെ കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. ഇതെല്ലാം തന്നെ സാധൂകരിക്കുന്നതാണ് ഫോറന്‍സിക് സംഘത്തിന്റെ കണ്ടെത്തല്‍. കോപ്പിയടി പിടിച്ചതിന് തുടര്‍ന്ന് പ്രിന്‍സിപ്പിലിന്റെ റൂമില്‍ വിളിച്ച് വരുത്തി ഉപദേശിച്ചതിന് ശേഷം ജിഷ്ണുവിനെ വിട്ടയച്ചു എന്നായിരുന്നു കോളേജ് അധികൃതരുടെ വാദം.
https://www.facebook.com/Malayalivartha