പിങ്ക് പോലീസിന്റെ പരസ്യത്തില്‍ മഞ്ജു വാര്യര്‍; വനിതകളായ പോലീസ് ഉദ്യോഗസ്ഥര്‍ മാത്രമടങ്ങുന്ന ടീമാണ് പിങ്ക് പോലീസിന്റേത്

പൂവാലന്മാരെയും മാന്യത നടിച്ച് സ്ത്രീകളെ ഉപദ്രവിക്കാന്‍ ശ്രമിക്കുന്ന പകല്‍ മാന്യന്മാരെയും പൊക്കാന്‍ പിങ്ക് പോലീസ് സജ്ജമായിക്കഴിഞ്ഞു. കേരളാ പോലീസിന്റെ സ്ത്രീ സുരക്ഷാ പദ്ധതിയായ പിങ്ക് പട്രോളിങ്ങിന് കരുത്തുപകരാന്‍ നടി മഞ്ജു വാര്യരും രംഗത്തുണ്ട്. വനിതകളായ പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമടങ്ങുന്ന ടീമാണ് പിങ്ക് പൊലീസിന്റേത്.
പിങ്ക് പോലീസിനെപ്പറ്റിയുള്ള എല്ലാ വിവരവും ഉള്‍ക്കൊള്ളിച്ചു തയ്യാറാക്കിയ വീഡിയോയില്‍ മഞ്ജുവാണ് അഭിനയിച്ചിരിക്കുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി നഗരങ്ങളില്‍ പൊലീസിന്റെ നേതൃത്വത്തിലുള്ള സംവിധാനമാണ് പിങ്ക് പട്രോളിങ്. അടിയന്തര സഹായം ലഭ്യമാക്കാന്‍ പരിശീലനം നേടിയ ഉദ്യോഗസ്ഥരാണ് രണ്ടു വാഹനങ്ങളില്‍ നഗരംചുറ്റുക.
പ്രത്യേക ബാഡ്ജ് ധരിച്ച്, രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെ ഇവര്‍ നഗരത്തിലുണ്ടാകും. പ്രത്യേക ജിപിഎസ് സംവിധാനം വാഹനത്തില്‍ സജ്ജീകരിച്ചതിനാല്‍ വിളിക്കുന്നയാളുടെ നമ്പര്‍ വഴി മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കണ്ടെത്തി മിനിറ്റുകള്‍ക്കകം പിങ്ക് പോലീസ് സ്ഥലത്തെത്തും. 1515 എന്ന ഹെല്‍പ് നമ്പറിലാണ് പിങ്ക് പോലീസിനെ വിളിക്കേണ്ടത്. കൂടുതല്‍ സ്ത്രീകളെത്തുന്ന സ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പാക്കാനും പൂവാലന്മാരെ പൊക്കാനും ഇനി നഗരങ്ങളില്‍ പിങ്ക് പട്രോളിങ് ശക്തമാക്കും.
https://www.facebook.com/Malayalivartha