ജേക്കബ് തോമസ് വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്തേക്ക്

രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയുള്ള ജേക്കബ് തോമസിന്റെ ചില ഇടപെടലുകള്‍, സര്‍ക്കാരിനുള്ളിലും ഉദ്യോഗസ്ഥ തലത്തിലും എതിരിന് കാരണമായിട്ടുണ്ട്. ഇതു തന്നെയാണ് ഡയറക്ടറെ മാറ്റുന്നതിലേയ്ക്കുള്ള ആലോചനയില്‍ എത്തിയിരിക്കുന്നത്.
ജേക്കബ് തോമസിനൊപ്പം ചില ഐഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ക്കും സ്ഥാന മാറ്റമുണ്ടാകും. മൂന്നാര്‍ ഭൂമി കയ്യേറ്റത്തിനെതിരെ നിലകൊണ്ട സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടറാമിനേയും മാറ്റും. ബന്ധു നിയമനത്തില്‍ ഇപി ജയരാജനെതിരേയും, സ്‌പോര്‍ട്ട്‌സ് ലോട്ടറി അഴിമതിയില്‍ ടിപി ദാസനെ ഒന്നാം പ്രതിയാക്കി റിപ്പോര്‍ട്ട് നല്‍കിയതും ജേക്കബ് തോമസിനെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ തിരിയാന്‍ കാരണമായി.
ഇത്രയും സ്വാതന്ത്ര്യത്തോടെ വിജിലന്‍സ് ഡയറക്ടറെ ഇറക്കി വിടരുതെന്ന് നേതാക്കള്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചതായാണ് സൂചന. മാന്യമായ സ്ഥാനം നല്‍കിയാകും ജേക്കബ് തോമസിനെ വിജിലന്‍സില്‍ നിന്ന് മാറ്റുന്നത്. കയ്യേറ്റ ഭൂമി ഒഴിപ്പിക്കുന്ന ശ്രീറാമിനോടും രാഷ്ട്രീയ കക്ഷികള്‍ക്ക് എതിര്‍പ്പാണ്. സബ് കളക്ടറെ ഉടന്‍ മാറ്റുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha