പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

ഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ അറസ്റ്റിലായി. വയനാട് വെള്ളമുണ്ട സ്വദേശി മുഹമ്മദ് റാഫിയാണ് അറസ്റ്റിലായത്. പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ചെന്നാണ് കേസ്. എട്ടും പതിനൊന്നും വയസുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. കഴിഞ്ഞ കുറെ കാലമായി ഈ മദ്രസാ അധ്യാപകന്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പീഡനവിവരം പെണ്‍കുട്ടികള്‍ വീട്ടുകാരെ അറിയിക്കുകയായിരുന്നു.
പെണ്‍കുട്ടികളുടെ അമ്മമാരുടെ പരാതിയിലാണ് മുഴക്കുന്ന് പൊലീസ് കേസെടുത്തത്. പെണ്‍കുട്ടികളില്‍ നിന്നു മൊഴിയെടുത്ത ശേഷം മുഹമ്മദ് റാഫിയെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കുറ്റം ഇയാള്‍ സമ്മതിച്ചുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. നാളെ മുഹമ്മദ് റാഫിയെ കോടതിയില്‍ ഹാജരാക്കും. ഈ മദ്രസയിലെ മറ്റുകുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha