നിയമസഭയില്‍ അപൂര്‍വ്വനേട്ടവുമായി കെ.എം.മാണി

നിയമസഭയില്‍ അപൂര്‍വ്വനേട്ടവുമായി കെ.എം.മാണി. നിയമസഭാംഗമായി 50 വര്‍ഷം പൂര്‍ത്തിയാക്കി, രാഷ്ട്രീയ നേട്ടങ്ങളുടെ മറ്റൊരു നാഴികകല്ലു കൂടി പിന്നിട്ടിരിക്കുകയാണ് കെ എം മാണി. ആദ്യം എംഎല്‍എയായി കെ എം മാണി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്നു 50 വര്‍ഷം. പാലാ മണ്ഡലത്തില്‍ നിന്നു തുടര്‍ച്ചയായി 13 വിജയങ്ങളിലൂടെ ഈ അപൂര്‍വ നേട്ടം കൈവരിച്ച മാണിക്ക് ഇന്നു നിയമസഭയുടെ ആദരവും ഒരുക്കിയിട്ടുണ്ട്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഉപചാര പ്രമേയം അവതരിപ്പിക്കും, മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അഭിനന്ദിച്ചു പ്രസംഗിക്കും.
1975 ഡിസംബര്‍ 26 ന് ആദ്യമായി മന്ത്രിസഭയില്‍ അംഗമായ കെ.എം മാണി, കേരളത്തില്‍ ഏറ്റവും കൂടുത കാലം മന്ത്രിയായിരുന്ന ശ്രീ.ബേബി ജോണിന്റെ റെക്കോര്‍ഡ് 7 മന്ത്രിസഭകളിലായി 6061 ദിവസം (17 വര്‍ഷം 7 മാസം) 2003 ജൂണ്‍ 22 ന് മറികടന്ന് സ്വന്തം പേരിലാക്കി.
പത്ത് മന്ത്രിസഭകളില്‍ അംഗമായിരുന്ന മാണിക്കാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ മന്ത്രിസഭകളില്‍ അംഗമായിരുന്നതിന്റെ റെക്കോര്‍ഡും. അച്ചുതമേനൊന്റെ ഒരു മന്തിസഭയിലും (455 ദിവസം), കരുണാകരന്റെ നാല് മന്ത്രിസഭകളിലും (3229 ദിവസം), ആന്റണിയുടെ മൂന്ന് മന്ത്രിസഭകളിലും (1472 ദിവസം), പി.കെ.വി മന്ത്രിസഭയിലും (270 ദിവസം), നായനാരുടെ ഒരു മന്ത്രിസഭയിലും (635 ദിവസം)അദ്ദേഹം അംഗമായിരുന്നു.
ഏറ്റവും കൂടുതല്‍ നിയമ സഭകളില്‍ മന്ത്രിയായിട്ടുള്ളതും മാണിയാണ്. തുടര്‍ച്ചയായി 11 നിയമസഭകളില്‍ അംഗമായ അദ്ദേഹം 4,5,6,7,9,11,13 എന്നീ ഏഴ് നിയമസഭകളില്‍ മന്തിയാകാന്‍ അവസരം ലഭിച്ചു.
സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 1977-78 ല്‍ മന്ത്രിയായിരിക്കെ രാജി വക്കേണ്ടി വന്ന ഒരു ഇടവേളക്ക് ശേഷം അതേ മന്ത്രിസഭയില്‍ തിരിച്ച് വന്നതിനാലാണ് ഒരു സത്യപ്രതിജ്ഞ കൂടുതലായി വന്നത്.
ഏറ്റവും കൂടുതല്‍ തവണ ഒരേ നിയോജക മണ്ഡലത്തെ പ്രതിനിധീകരിച്ച് തിരഞ്ഞെടുക്കപ്പെട്ടതിന്റെ റെക്കോര്‍ഡും കെ.എം മാണിയുടെ പേരിലാണ്. 1964 ല്‍ രൂപീകൃതമായ പാലാ നിയമസഭാ മണ്ഡലത്തില്‍ 1965 മുതല്‍ പതിമൂന്ന് തവണ അവിടെ ജയിച്ച മാണി ഒരിക്കലും തിരഞ്ഞെടുപ്പ് പരാജയം അറിഞ്ഞിട്ടില്ല.
1965 ല്‍ ആണു കെ എം മാണി ആദ്യം പാലായില്‍ നിന്നു വിജയിച്ചതെങ്കിലും ആര്‍ക്കും ഭൂരിപക്ഷമില്ലാതിരുന്നതിനാല്‍ സഭ ചേര്‍ന്നില്ല. 1967 ലെ തിരഞ്ഞെടുപ്പിലും വിജയമാവര്‍ത്തിച്ച മാണി സത്യപ്രതിജ്ഞ ചെയ്തതു മാര്‍ച്ച് 15 ന്. തുടര്‍ച്ചയായോ അല്ലാതെയോ സഭാംഗമായി ആരും കേരള നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയിട്ടില്ല.
സത്യ പ്രതിജ്ഞയ്ക്കു പിറ്റേന്നു ചേര്‍ന്ന സഭയില്‍ മാണിയുടെ ആദ്യ ചോദ്യം റബര്‍ വില തകര്‍ച്ചയെ കുറിച്ചായിരുന്നു. ഇന്നലെ വോട്ട് ഓണ്‍ അക്കൗണ്ട് ചര്‍ച്ചയിലും മാണി മുഖ്യ വിഷയമാക്കിയതും റബര്‍ തന്നെ
.
2014 മാര്‍ച്ച് 12 ന് കെ ആര്‍ ഗൗരിയമ്മയുടെ റെക്കോര്‍ഡ് തകര്‍ത്താണ് ഏറ്റവും കൂടുതല്‍ കാലം എംഎല്‍എയായ വ്യക്തിയായി മാണി മാറിയത്. ഏറ്റവും കൂടതല്‍ കാലം മന്ത്രി സ്ഥാനം വഹിച്ചയാള്‍, ഏറ്റവും കൂടുതല്‍ കാലം നിയമവകുപ്പും (16.5 വര്‍ഷം) ധനവകുപ്പും(6.25 വര്‍ഷം) കൈകാര്യം ചെയ്തത് ഇദ്ദേഹമാണ്. ഏറ്റവും കൂടുതല്‍ കാലവും (51 വര്‍ഷം)
ഏറ്റവും കൂടുതല്‍ തവണയും നിയമസഭാംഗം (13 തവണ),ബഡ്ജറ്റ് അവതരിപ്പിച്ച മന്ത്രി എന്നീ റെക്കോര്‍ഡുകളും മാണിയുടെ പേരിലാണ്.
https://www.facebook.com/Malayalivartha