ലൈംഗിക പീഡനം; കടുത്ത മാനസിക സംഘര്‍ഷത്തിലായതോടെ പെണ്‍കുട്ടിയുടെ ആത്മഹത്യ. ഇളയച്ഛന്‍ അറസ്റ്റില്‍

മുരുക്കുംപുഴയില്‍ പട്ടികജാതിക്കാരിയായ പതിനാറുകാരി ആത്മഹത്യചെയ്തത് ലൈംഗിക പീഡനം മൂലമാണെന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ഇളയച്ഛനെ അറസ്റ്റുചെയ്തു. ചിറയിന്‍കീഴ് ശാര്‍ക്കര മഞ്ചാടിമൂട് മണ്ണാകുഴി വയല്‍തിട്ടയില്‍ വീട്ടില്‍ രാജേഷ്ആണ് അറസ്റ്റിലായത്. മൂന്നാഴ്ച മുമ്പാണ് പെണ്‍കുട്ടിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. കഴിഞ്ഞ ദിവസം പൊലീസിന് ലഭിച്ച പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പീഡനം നടന്നതായും തുടര്‍ന്ന് ഗര്‍ഭച്ഛിദ്രം നടത്തിയതായും അറിയാന്‍ കഴിഞ്ഞത്. തുടര്‍ന്ന് പൊലീസ് ഒറ്റദിവസം കൊണ്ട് മാതാപിതാക്കളടക്കം അമ്പതോളം പേരെ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങള്‍ പുറത്തായതും ഇളയച്ഛന്‍ പിടിയിലായതും.
പത്താം ക്ലാസ് കഴിഞ്ഞ് തയ്യല്‍ പഠിക്കുകയായിരുന്നു പെണ്‍കുട്ടി. ചിറയിന്‍കീഴില്‍ താമസിച്ചിരുന്ന പ്രതി പെണ്‍കുട്ടിയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു. മാതാപിതാക്കള്‍ പുറത്തുപോകുന്ന സമയത്ത് കുട്ടിയെ പ്രലോഭിപ്പിച്ച് പലതവണ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചു.
ജനുവരിയില്‍ അമിതമായ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് പ്രതി തന്നെ പെണ്‍കുട്ടിയെ എസ്.എ.ടി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ സഹായത്തിനായി ഒരു സ്ത്രീയും പ്രതിയോടൊപ്പമുണ്ടായിരുന്നു. ഇവരും ഉടന്‍ പിടിയിലാകും. സംശയത്തിനിടവരാതിരിക്കാന്‍ താന്‍ ഭര്‍ത്താവാണെന്ന് പ്രതി ആശുപത്രി അധികൃതരോട് പറഞ്ഞിരുന്നതായും പൊലീസ് പറഞ്ഞു. ഒരാഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടി വീട്ടിലെത്തിയെങ്കിലും കടുത്ത മാനസിക സംഘര്‍ഷത്തിലായതോടെ ആത്മഹത്യ ചെയ്തുവെന്നാണ് കരുതുന്നത്. പീഡനവിവരം മറച്ചുവയ്ക്കാനും പ്രതിയെ സഹായിക്കാനും കൂട്ടുനിന്നവരെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബന്ധുക്കളടക്കം നിരവധിപേര്‍ കുടുങ്ങിയേക്കും.
https://www.facebook.com/Malayalivartha


























