സംസ്ഥാനത്ത് പവര്‍കട്ട് ഒഴിവാക്കുമെന്ന് മന്ത്രി എം.എം. മണി

സംസ്ഥാനത്ത് പവര്‍കട്ട് ഒഴിവാക്കുമെന്ന് മന്ത്രി എം.എം. മണി നിയമസഭയില്‍. പുറത്തുനിന്ന് വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ കെ.വി. അബ്ദുല്‍ ഖാദറിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഏതുസാഹചര്യത്തിലും പവര്‍കട്ട് ഒഴിവാക്കണമെന്നാണ് സര്‍ക്കാരിന്റെയും വൈദ്യുതി ബോര്‍ഡിന്റെയും താല്‍പര്യം.
എഴുപതു ശതമാനം വൈദ്യുതി പുറത്തുനിന്നു വാങ്ങിയാണ് കാര്യങ്ങള്‍ മുന്നോട്ടു പോകുന്നത്. ദീര്‍ഘകാലത്തെയും അല്ലാതെയുമുള്ള കരാറുകളിലൂടെ പ്രതിസന്ധി പരിഹരിക്കാമെന്നാണ് കരുതുന്നതെന്നും മന്ത്രി മണി പറഞ്ഞു.
https://www.facebook.com/Malayalivartha