ജിഷ്ണു കേസ്: അധ്യാപകരുടെ ജാമ്യാപേക്ഷ ഇന്ന് ജില്ലാ കോടതി പരിഗണനയില്‍

ജിഷ്ണു പ്രണോയ് കേസിലെ പ്രതികളായ വൈസ് പ്രിന്‍സിപ്പല്‍ ഡോ. എന്‍. കെ. ശക്തിവേല്‍, അധ്യാപകന്‍ സി.പി. പ്രവീണ്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തൃശൂര്‍ ജില്ലാ കോടതി ഇന്ന് പരിഗണിക്കും. കോപ്പിയടിച്ചെന്ന പേരില്‍ ജിഷ്ണുവിനെ കൂട്ടിക്കൊണ്ടുപോയി ഇരുവരും ചേര്‍ന്ന് മര്‍ദിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.
ശാരീരികവും മാനസികവുമായി ഉപദ്രവിച്ചിട്ടില്ലെന്നും കോപ്പിയടിച്ചത് കണ്ടെത്തുക മാത്രമാണ് ചെയ്തതെന്നുമാണ് ഇരുവരുടെയും വാദം. എന്നാല്‍ കോളജിലെ പി. ആര്‍.ഒയുടെ മുറിയില്‍ നിനന് രക്തക്കറ കണ്ടെത്തിയത് മര്‍ദനത്തിന് തെളിവാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. കേസെടുത്ത് മുതല്‍ ഒരുമാസമായി ഇരുവരും ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ കേസിലെ ഒന്നാം പ്രതിയായ പി. കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.
https://www.facebook.com/Malayalivartha


























