പീഡനക്കേസിലെ പ്രതികള്‍ക്കുവേണ്ടി ബിനാനിപുരം പോലീസും

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്ത സംഭവം പോലീസ് മറച്ചുവച്ചു. പാനായിക്കുളം സ്വദേശിനിയായ പതിനാറു വയസുകാരിയെ പ്രണയം നടിച്ച് വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ വരാപ്പുഴ കടമക്കുടി സ്വദേശി ശിവദാസന്‍ (22) ആണു പിടിയിലായത്.
മാധ്യമ പ്രവര്‍ത്തകര്‍ വിളിച്ചപ്പോള്‍ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നായിരുന്നു ബിനാനിപുരം എസ്.ഐ. മറുപടി പറഞ്ഞത് . സ്‌റ്റേഷനില്‍ വിളിച്ചപ്പോഴും തങ്ങള്‍ക്ക് അറിയില്ലെന്ന മറുപടിയാണ് കിട്ടിയത്. സാധാരണ ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ റൂറല്‍ ജില്ലാ ആസ്ഥാനത്തുനിന്നും പ്രതിയുടെ ചിത്രം സഹിതം വാര്‍ത്ത അയയ്ക്കുക പതിവാണ്.
പെണ്‍കുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ബിനാനിപുരം പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കണ്ടെത്തിയത്. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി വൈദ്യപരിശോധനയില്‍ തെളിഞ്ഞു. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തി ആകാത്തതിനാല്‍ പോക്‌സോ നിയമപ്രകാരം കേസെടുത്തു. ആലുവ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha





















