രക്ഷകര്‍ പീഡകരാകുന്നത് തുടരുന്നു; വേങ്ങരയില്‍ പിതാവും; വൈപ്പിനിയില്‍ അമ്മയും

വേങ്ങരയില്‍ പറപ്പൂര്‍ ഇല്ലിപിലാക്കല്‍ സ്വദേശിയായ നാല്‍പ്പത്തേഴുകാരനെയാണ് മകളെ പീഡിപ്പിച്ച കേസില്‍ മലപ്പുറം സി.ഐ. അറസ്റ്റ് ചെയ്തത്. പതിനേഴുകാരിയായ മകള്‍ രണ്ട് വര്‍ഷം മുമ്പ് നടന്ന പീഡനം ചൈല്‍ഡ് ലൈനില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. രണ്ട് വര്‍ഷമായി വിദേശത്തായിരുന്ന പ്രതി ഇന്നലെ നാട്ടിലെത്തിയ ഉടനെ മലപ്പുറം സി.ഐ. പ്രേംജിത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വൈപ്പിനില്‍ മാലിപ്പുറത്ത് പത്തുവയസുകാരിയെ അമ്മാവന്‍ പീഡിപ്പിച്ചതായി പരാതി. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഞാറക്കല്‍ പോലീസ് കേസെടുത്തു. പ്രതി ഒളിവിലാണ്.
ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഇനിയും പീഡന കഥകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും... ആരുടെ കൈകളിലാണ് നമ്മുടെ കുട്ടികള്‍ സുരക്ഷിതരാകുന്നത്. രക്ഷിക്കേണ്ട കൈകള്‍ പിച്ചിച്ചീന്താന്‍ വലിച്ചെറിയപ്പെടുന്ന സമൂഹത്തില്‍ നിയമം നോക്കികുത്തിയാകുന്നുവോ. നമ്മുടെ കുട്ടികള്‍ സുരക്ഷിതരാകണമെങ്കില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു....
https://www.facebook.com/Malayalivartha


























