പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യമൊരുക്കി അമേരിക്ക..കുവൈത്ത്, സൗദി, യുഎഇ, ഇറാഖ്, സിറിയ, ജോർദാൻ എന്നിവിടങ്ങളിലെ വിവിധ താവളങ്ങളിൽയുഎസ് സൈന്യം ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്..

സമനില തെറ്റി ട്രംപ് അറബ് രാജ്യങ്ങളിൽ തയ്യാറെടുപ്പുകൾ തുടങ്ങി . ഇറാന്‍ ആണവായുധം വികസിപ്പിക്കുന്നുവെന്ന ആശങ്കയ്ക്കിടെ പശ്ചിമേഷ്യയില്‍ യുദ്ധസമാനമായ സാഹചര്യമൊരുക്കി അമേരിക്ക. ഖത്തറിലെ പ്രധാന സൈനിക താവളമായ അല്‍ ഉദൈദില്‍ നിന്നും നൂറുകണക്കിന് സൈനികരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. ഇറാനെതിരെയുള്ള വ്യോമാക്രമണത്തിന് മുന്നോടിയായുള്ള നീക്കമാണിതെന്ന് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു.
ഖത്തറിലെ അൽ ഉദൈദ് എയർബേസ്, അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമായ ബഹ്‌റൈനിലെ സൈനിക കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നാണ് സൈനികരെ മാറ്റിയത്. മേഖലയിൽ ഇറാൻ പ്രത്യാക്രമണത്തിന് മുതിരാനുള്ള സാധ്യത കണക്കിലെടുത്താണ് വാഷിങ്ടണിന്റെ ഈ സുപ്രധാന നീക്കം. മധ്യപൂർവദേശത്തെ ഏറ്റവും വലിയ അമേരിക്കൻ സൈനിക താവളമായ അൽ ഉദൈദിൽ ഏകദേശം പതിനായിരത്തോളം സൈനികരാണുള്ളത്. പെട്ടെന്നുണ്ടാകുന്ന പ്രത്യാക്രമണങ്ങളിൽ
സൈനികർക്ക് അപകടമുണ്ടാകുന്നത് ഒഴിവാക്കാനാണ് പുതിയ പുനർവിന്യാസമെന്ന് ഉന്നത ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. എന്നാൽ ഇത് യുദ്ധത്തിന്റെ സൂചനയല്ലെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള തയാറെടുപ്പിന്റെ ഭാഗമാണെന്നും അധികൃതർ വ്യക്തമാക്കുന്നു.അതേസമയം, കുവൈത്ത്, സൗദി, യുഎഇ, ഇറാഖ്, സിറിയ, ജോർദാൻ എന്നിവിടങ്ങളിലെ വിവിധ താവളങ്ങളിൽയുഎസ് സൈന്യം ഇപ്പോഴും നിലയുറപ്പിച്ചിട്ടുണ്ട്. അമേരിക്ക ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കത്തിന് മുതിർന്നാൽ മേഖലയിലെ
യുഎസ് താവളങ്ങളും ആസ്തികളും ലക്ഷ്യമാകുമെന്ന് ഇറാൻ ഐക്യരാഷ്ട്രസഭയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഗൾഫ് രാജ്യങ്ങൾ നിലവിലെ സാഹചര്യം അതീവ ജാഗ്രതയോടെയാണ് നിരീക്ഷിക്കുന്നത്.ഇറാനെ നേരിടാന്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ അമേരിക്ക വമ്പന്‍ ആയുധശേഖരമാണ് എത്തിച്ചിരിക്കുന്നത്. യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ഡ് യുഎസ്എസ് അബ്രഹാം ലിങ്കണ്‍ എന്നീ വിമാനവാഹിനി കപ്പലുകളും അവയുടെ സ്ട്രൈക്ക് ഗ്രൂപ്പുകളും ഇറാന്‍ അതിര്‍ത്തിക്കടുത്ത് നിലയുറപ്പിച്ചു.
ജോര്‍ദാനിലെ മുവാഫാക്ക് സാള്‍ട്ടി (Muwaffaq Salti) താവളത്തില്‍ 60 വിമാനങ്ങളും 68 കാര്‍ഗോ വിമാനങ്ങളും എഫ്-35 സ്റ്റെല്‍ത്ത് ജെറ്റുകളും പുതിയ വ്യോമ പ്രതിരോധ സംവിധാനങ്ങളും ഏകദേശം 35,000 സൈനികരെയുമാണ് പുതിയതായി വിന്യസിച്ചിരിക്കുന്നത്.കഴിഞ്ഞയാഴ്ച ജനീവയില്‍ നടന്ന ചര്‍ച്ചകള്‍ ഫലം കാണാതെ പിരിഞ്ഞതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. യുറേനിയം സമ്പുഷ്ടമാക്കുന്നത് ആണവോര്‍ജ്ജത്തിനാണെന്ന് ഇറാന്‍ വാദിക്കുമ്പോഴും അവര്‍ ആണവായുധം നിര്‍മ്മിക്കുന്നുവെന്നാണ് യുഎസ് സംശയിക്കുന്നത്.
https://www.facebook.com/Malayalivartha























