സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയെന്ന് സ്‌കൂള്‍ അധികൃതര്‍

തിരുവനന്തപുരം ചേങ്ങോട്ടുകോണം തുണ്ടത്തില്‍ സ്‌കോട്ടിഷ് സ്‌കൂളിലുണ്ടായ തീപിടിത്തത്തില്‍ ദുരൂഹതയെന്നു സ്‌കൂള്‍ അധികൃതരുടെ പരാതി. ബസുകള്‍ക്ക് ആരോ തീയിട്ടതാണെന്നാണ് സംശയം. സ്‌കൂള്‍ വളപ്പില്‍ രണ്ട് ബസും ഒരു വാനുമാണ് പാര്‍ക്ക് ചെയ്തിരുന്നത്. രണ്ട് ബസുകള്‍ ഒരു സ്ഥലത്തും വാന്‍ മറ്റൊരു സ്ഥലത്തുമാണ് പാര്‍ക്ക് ചെയ്തിരുന്നത്. തീപിടിച്ചപ്പോള്‍, വാന്‍ ബസുകളോട് ചേര്‍ന്ന് കിടക്കുന്ന നിലയിലായിരുന്നു. വാന്‍ ബസിലേക്ക് ഇടിച്ചു കയറ്റിയശേഷം തീ ഇട്ടു എന്നാണ് സംശയിക്കുന്നത്.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു. രാത്രി രണ്ടേമുക്കാലോടു കൂടിയാണ് സംഭവം. ബസുകളും വാനും പൂര്‍ണമായും കത്തിനശിച്ചു. തീയാളുന്നത് കണ്ട് അയല്‍ക്കാര്‍ അഗ്‌നിശമനസേനയെ വിവരം അറിയിക്കുകയായിരുന്നു. സ്‌കൂളിലെ സിസിടിവി പൊലീസ് പരിശോധിച്ചു.
https://www.facebook.com/Malayalivartha























