സ്വന്തം പടക്കുതിരകളെ തള്ളിപ്പറയുന്നോ? രാഹുൽ മാങ്കൂട്ടത്തിലിനെതിരായ നടപടിയിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ അണികളുടെ രോക്ഷം...

കേരള രാഷ്ട്രീയത്തിൽ ചർച്ചാവിഷയമായി മാറിയ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസുകളും തുടർന്നുണ്ടായ കോൺഗ്രസ് അച്ചടക്ക നടപടിയും പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്ക് വഴിവെക്കുന്നു. രാഹുലിനെ കൈവിടുന്ന കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെതിരെ സോഷ്യൽ മീഡിയയിലും പാർട്ടി ഗ്രൂപ്പുകളിലും അണികൾ കടുത്ത വിമർശനമാണ് ഉയർത്തുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഈ നിലപാട് പാർട്ടിയെ 'അടപടലം' തോൽപ്പിക്കുമെന്ന മുന്നറിയിപ്പാണ് യുവപ്രവർത്തകർ നൽകുന്നത്.
https://www.facebook.com/Malayalivartha

























