നടി വിഷ്ണുപ്രിയയുടെ അച്ഛനെ മരിച്ചനിലയില്‍ കണ്ടെത്തി; ശരീരം മുഴുവനായും ടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്ന നിലയില്‍

തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛന്‍ സൂര്യനാരായണനെ കൊടൈക്കനാലിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. സ്വിമ്മിങ് പൂളിനടുത്ത് ശരീരം മുഴുവനായും ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം. ബംഗ്ലാവില്‍ താമസത്തിനെത്തിയവര്‍ സൂര്യനാരായണനെ കൊലപ്പെടുത്തി എന്നാണ് പൊലീസ് സംശയിക്കുന്നത്. ഇവിടെ വിനോദ സഞ്ചാരികള്‍ക്കായി താമസ സൗകര്യം നല്‍കാറുണ്ട്.
കഴിഞ്ഞ ദിവസം 5 വിനോദ സഞ്ചാരികള്‍ സൂര്യനാരായണന്റെ ബംഗ്ലാവില്‍ താമസത്തിനു എത്തിയിരുന്നു. പ്രതികളെന്നു സംശയിക്കുന്ന ഇവര്‍ക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. കസേരയില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ശരീരം മുഴുവനായും ടേപ്പ് കൊണ്ട് വരിഞ്ഞുമുറുക്കിയിരുന്നു. വായും മൂക്കും ചേര്‍ത്ത് ടേപ്പുകൊണ്ടു ചുറ്റി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണു പ്രാഥമിക നിഗമനം.
2005ല്‍ പുറത്തിറങ്ങിയ മായാവി എന്ന ചിത്രത്തിലെ അഭിനയമാണ് വിഷ്ണുപ്രിയയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തത്. ബംഗ്ലാവില്‍നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍, പണം, സിസിടിവി ഡിസ്‌കുകള്‍ എന്നിവയും മോഷണം പോയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























