മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ഥിയെ പിന്തുണക്കേണ്ട ബാധ്യതയില്ലെന്ന് വെള്ളാപ്പള്ളി

മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ ഏകപക്ഷീയമായി പ്രഖ്യാപിച്ച ബി.ജെ.പി നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ബി.ജെ.പി സ്ഥാനാര്‍ഥിയെ പിന്തുണക്കേണ്ട ബാധ്യത ബി.ഡി.ജെ.എസിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മുന്നണിയില്‍ ആലോചിക്കാതെയാണ് ബി.ജെ.പി മലപ്പുറത്തെ സ്ഥാനാര്‍ഥിയായി ശ്രീപ്രകാശിനെ പ്രഖ്യാപിച്ചത്. ബി.ജെ.പി സ്ഥാനാര്‍ഥി എങ്ങനെ എന്‍.ഡി.എയുടെ സ്ഥാനാര്‍ഥിയാകുമെന്നും വെള്ളാപ്പള്ളി ചോദിച്ചു. എന്‍.ഡി.എ സ്ഥാനാര്‍ഥിയെ തീരുമാനിക്കുമ്പോള്‍ പിന്തുണക്കണോ എന്ന് അപ്പോള്‍ ആലോചിക്കും. കേരളത്തില്‍ എന്‍.ഡി.എ സംവിധാനം പ്രവര്‍ത്തിക്കുന്നില്ല. ബി.ഡി.ജെ.എസിനെ വിഴുങ്ങാമെന്ന് കരുതേണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ബി.ഡി.ജെ.എസ് അണികള്‍ ബി.ജെ.പിയില്‍ ലയിക്കുമെന്ന പ്രതീക്ഷ ആര്‍ക്കും വേണ്ട. കേരളത്തില്‍ ബി.ജെ.പിയെക്കാള്‍ ശക്തി ബി.ഡി.ജെ.എസിനുണ്ട്. ഭാവിയില്‍ ഏത് മുന്നണിയുമായും പാര്‍ട്ടി സഹകരിക്കാന്‍ സാധ്യതയുണ്ടെന്നും ചാനല്‍ അഭിമുഖത്തില്‍ വെള്ളാപ്പള്ളി വ്യക്തമാക്കി
https://www.facebook.com/Malayalivartha


























