അനായാസ വിജയം ഉറപ്പായി... സി പി എം സഹായത്തോടെ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം ഇരട്ടിയാകും

മുന്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയുടെ അനായാസ വിജയം ഉറപ്പായി. സി പി എം സ്ഥാനാര്‍ത്ഥിയായി എം.ബി.ഫൈസലിനെ നിശ്ചയിച്ചതോടെയാണ് ഇ.അഹമ്മദിന്റെ ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടി മറികടക്കുമെന്ന് ഉറപ്പായത്.
റ്റി.കെ.ഹംസ ഉള്‍പ്പെടെയുള്ള അതിശക്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കാനാണ് സി പി എം ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീട് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ അതില്‍ നിന്നും പിന്‍മാറി. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് കുഞ്ഞാലിക്കുട്ടി. എളമരം കരീം പി കെ യുടെ വിശ്വസ്തനാണ്.
ആദ്യം കെ.ടി. ജലീലിനെ മത്സരിപ്പിക്കാന്‍ സി പി എം ആലോചിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നും പാര്‍ട്ടി പിന്നാക്കം പോയി. ഒരിക്കല്‍ ജലീല്‍ കുത്താലിക്കുട്ടിയെ തോല്‍പ്പിച്ചിട്ടുണ്ട്.
കുഞ്ഞാലിക്കുട്ടിക്ക് ഒരേ ഒരു ലക്ഷ്യം മാത്രമാണുള്ളത്. അത് അഹമ്മദിന്റെ ഭൂരിപക്ഷം മറികടക്കുക എന്നതാണ്.
കുഞ്ഞാലിക്കുട്ടിയിലൂടെ സി പി എം ലക്ഷ്യമിടുന്നത് ഭാവിയില്‍ സംഭവിച്ചേക്കാവുന്ന ലയനമാണ്. കേരളത്തില്‍ പ്രസിഡന്റ് പോലുമില്ലാത്ത ഒരു പാര്‍ട്ടിയാണ് നിലവിലുള്ളത്. പ്രതിപക്ഷ നേതാവ് പ്രതിപക്ഷത്തെ നയിക്കാന്‍ പോലുമാവാത്ത തരത്തില്‍ അശക്തന്‍. മുങ്ങി താഴുന്ന കപ്പലില്‍ നിന്നാണ് സുധീരന്‍ ഓടി രക്ഷപ്പെട്ടത്. ഉമ്മന്‍ ചാണ്ടിയാകട്ടെ കോണ്‍ഗ്രസിനെ എങ്ങനെ ഇല്ലാതാക്കാമെന്ന ഗവേഷണത്തിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്.
കെ.എം.മാണി സ്വതന്ത്രനായതിനാല്‍ അദ്ദേഹവുമായി എപ്പോള്‍ വേണമെങ്കിലും ചര്‍ച്ചയാകാമെന്ന നിലപാടിലാണ് സി പി എം നേതാക്കള്‍. അടുത്ത പാര്‍ലെമെന്റ് തെരഞ്ഞടുപ്പിനു മുമ്പ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
ലീഗുമായി അഭിപ്രായ സമന്വയമുണ്ടാക്കുന്നതില്‍ തെറ്റില്ലെന്ന് ആദ്യം പറഞ്ഞ നേതാവാണ് ഇ എം എസ്. ലീഗ് മതനിരപേക്ഷ പാര്‍ട്ടിയാണെന്ന് ലീഗ് എന്ന് ഇ എം എസ് പറഞ്ഞു. അതേ പാതയാണ് കോടിയേരിയും പിന്തുടരുന്നത്. അടുത്ത നിയമസഭാ തെരഞ്ഞടുപ്പില്‍ ലീഗ് എല്‍ ഡി എഫ് ക്യാമ്പിലായിരിക്കും.
https://www.facebook.com/Malayalivartha


























