മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പ്: പി.കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മലപ്പുറം കലക്ടര്‍ അമിത് മീണക്ക് മുമ്പാകെയാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചത്. മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ്, ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. രാവിലെ പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ എത്തിയ കുഞ്ഞാലിക്കുട്ടി ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന പ്രത്യേക പ്രാര്‍ഥനക്ക് ശേഷമാണ് കലക്ടറേറ്റിലേക്ക് പോയത്.
ഡി.സി.സി ഓഫീസില്‍ നിന്നും പ്രവര്‍ത്തകരോടൊപ്പം ജാഥയായാണ് കലക്ടറേറ്റില്‍ എത്തിയത്. നാമനിര്‍ദേശ പത്രികക്കൊപ്പം കെട്ടിവെക്കാനുള്ള പണത്തിന്റെ ഒരു വിഹിതം ഹൈദരലി ശിഹാബ് തങ്ങള്‍ നല്‍കി. പത്രിക സമര്‍പ്പണത്തിനുശേഷം ആദ്യമായി കുഞ്ഞാലിക്കുട്ടി മുസ്‌ലീം യൂത്ത്‌ലീഗിന്റെ ടീം ടോക്ക് സംവാദ പരിപാടിയില്‍ പങ്കെടുത്ത് കുട്ടികളുമായി സംവദിച്ചു.
മലപ്പുറം യു.ഡി.എഫിന്റെ ആദ്യ കണ്‍വെന്‍ഷനും ഇന്ന് ഉച്ചക്ക് മൂന്നുമണിക്ക് ചേരും. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. കണ്‍വെന്‍ഷനോടുകൂടി ലോക്‌സഭാ മണ്ഡലത്തിലെ ഔദ്യോഗിക തെരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ ആരംഭിക്കും.
https://www.facebook.com/Malayalivartha


























